മദ്യത്തിന്റെ ഉപയോഗം ഇല്ലാതെ തന്നെ കരളിന് രോഗം വരുന്ന അവസ്ഥയാണ് നോണ്‍ ആല്‍ക്കഹോളിക്ക് ഫാറ്റിലിവര്‍ സിറോസിസ്. ഇത് പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാകാം. കൂടുതലായിട്ടും ജീവിതശൈലി രോഗമായി വേണം കണക്കാക്കാന്‍. ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടുമ്പോള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കരളിനേയാണ്. ഇത് ഫാറ്റി ലിവര്‍ സിറോസിസ് എന്ന് സാധാരണയായി പറയുന്നു. 

കരള്‍രോഗങ്ങളെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ആളുകള്‍ ആദ്യം ചിന്തിക്കുക മദ്യപാനം കൊണ്ട് ഉണ്ടാകുന്ന രോഗമെന്നാണ്. എന്നാല്‍ മദ്യപാനം കൊണ്ട് ഉണ്ടാകുന്നതിനേക്കാള്‍ വളരെ കൂടുതല്‍ ആളുകള്‍ക്ക് നോണ്‍ ആല്‍ക്കഹോളിക്ക് ഫാറ്റിലിവര്‍ സിറോസിസ് ഉണ്ടാകുന്നുണ്ട്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വരെ ഈ രോഗാവസ്ഥ ഉണ്ടാകുന്നു. ശരീരത്തിലുള്ള കൊഴുപ്പിന്റെ അളവ് കൂടുമ്പോള്‍ കരളില്‍ കൊഴുപ്പടിഞ്ഞ് ഉണ്ടാകുന്ന അസുഖമാണ് ഫാറ്റിലിവര്‍ ഡിസീസ്. 

ഫാറ്റിലിവര്‍ കൂടുതലായി വരുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അത് ലിവര്‍ സിറോസിസ് എന്ന് മാരകമായ രോഗത്തില്‍ കലാശിക്കുകയും മദ്യപാനം മൂലം എങ്ങനെ കരള്‍ അപകടത്തിലായോ അതേ തരത്തില്‍ കരളിന്റെ അവസ്ഥ അപകടത്തിലാകുകയും ചെയ്യുന്നു. കരളിന്റെ സംരക്ഷണത്തിനായി പ്രധാനമായും ശ്രദ്ധിക്കേണ്ടത് നമ്മുടെ ഭക്ഷണരീതിയാണ്. വിശ്രമം കൂടുകയും വ്യായാമം കുറയുകയും ചെയ്യുന്നതുമൂലമാണ് ഫാറ്റിലിവര്‍ ഉണ്ടാകുന്നത്. 

എന്താണ് ഇറിട്ടബിള്‍ ബവല്‍ സിന്‍ഡ്രം ?

കുടലിന്റെ താളം തെറ്റുന്ന അവസ്ഥയാണ് ഇറിട്ടബിള്‍ ബവല്‍ സിന്‍ഡ്രം.  ആരംഭം പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാകാം. എങ്കിലും രോഗിയുടെ മാനസികാവസ്ഥ കൊണ്ടാണ് രോഗം ശക്തമാകുന്നത്. ആശങ്ക, വിഷാദം മാനസികസമ്മര്‍ദ്ദം തുടങ്ങിയവയൊക്കെ ഇതിന് കാരണമാകുന്നു.

എന്താണ് ഹെപ്പറ്റൈറ്റിസ് ? 

കരളിന് നീര്‍വീക്കം ഉണ്ടാകുന്ന അവസ്ഥയാണ് ഹെപ്പറ്റൈറ്റിസ്. വൈറസ് മൂലം ഉണ്ടാകുന്ന രോഗമാണ് ഇത്.  ഹെപ്പറൈറ്റിസ്, എ, ബി, സി. ഇ എന്നിവയാണ് സാധാരണമായി കാണുന്നത്. 'ഹെപ്പറ്റെറ്റിസ് എ' ഭക്ഷണത്തിലൂടെ പകരുന്നു. ഇ, സി എന്നിവ അല്ലാതെയും. ഇത് കരളിന് ഗുരുതരമായ കേടുവരുത്തുകയും കരള്‍ കാന്‍സറിനു വരെ കാരണമാകുകയും ചെയ്യുന്നു. ഹെപ്പറ്റെറ്റിസ് സി മൂന്നു മാസം കൊണ്ട് പൂര്‍ണ്ണമായും മാറും. പിന്നീട് ഉണ്ടാകുന്നത് ആല്‍ക്കഹോള്‍ മൂലം ഉണ്ടാകുന്നതാണ്. മദ്യപാനം നിര്‍ത്തിയില്ലെങ്കില്‍ അവസാനം സിറോസിസിനും ഗുരുതരമായ കരള്‍ രോഗത്തിനും കാരണമാകും. ചില മരുന്നുകളുടെ പാര്‍ശ്വഫലമായും ഹെപ്പറ്റെറ്റിസ് വരം. 

ഉദരരോഗ വിദഗ്ദ്ധന്‍ ഡോ. ഫിലിപ്പ് അഗസ്റ്റിനുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം കാണാന്‍ വീഡിയോ സന്ദര്‍ശിക്കുക. 

content highlight: doctor philip augustine live