Panel of Speakers
DoctorsProfile.List
SHOW MORE

ലോകത്തേറ്റവും കൂടുതലായി കണ്ടുവരുന്ന ഒരു ജന്തുജന്യ രോഗമാണ് ലെപ്‌റ്റോസ്‌പൈറ വിഭാഗത്തില്‍പ്പെട്ട ബാക്ടീരിയ മൂലമുണ്ടാകുന്ന എലിപ്പനി. എലികളുടെ മൂത്രത്തിലൂടെയാണ് രോഗാണുക്കള്‍ പുറത്തുവരുന്നത്. സ്ഥിര രോഗാണുവാഹകരായ എലികളെ കൂടാതെ കന്നുകാലികളും പട്ടി, പന്നി തുടങ്ങിയ വളര്‍ത്തുമൃഗങ്ങളും രോഗാണുവാഹകരായി മാറിയേക്കാം. ശരീരത്തിലുള്ള ചെറിയ മുറിവുകളിലൂടെയാണ് രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത്. മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്ക് എലിപ്പനി ഭീഷണിയാകുന്നു. രോഗാണുവാഹകരായ എലി, കരണ്ടുതിന്നുന്ന ജീവികള്‍, നായ, പൂച്ച തുടങ്ങിയവയുടെ മൂത്രം കലര്‍ന്ന വെള്ളത്തില്‍നിന്നാണ് രോഗകാരിയായ ബാക്ടീരിയകള്‍ ശരീരത്തില്‍ കടക്കുന്നത്.

ലക്ഷണങ്ങൾ

ശക്തമായ പനി, കണ്ണിന് ചുവപ്പ്, തലവേദന, വയറുവേദന, ഛർദ്ദി, പേശിവേദന, തളർച്ച, കുളിരും വിറയലും.

മുൻകരുതൽ

ശക്തമായ പനി, കണ്ണിന് ചുവപ്പ്, തലവേദന, വയറുവേദന, ഛർദ്ദി, പേശിവേദന, തളർച്ച, കുളിരും വിറയലും.

നിപ്പ വൈറസിനെതിരേ മരുന്നില്ല. എന്നാല്‍ മറ്റേതു വൈറസ് രോഗത്തെയും പോലെ സ്വയം നിയന്ത്രിത രോഗമാണ്. നിപ്പ വൈറസിനെ ആദ്യം കണ്ടെത്തിയത് മലേഷ്യയിലാണ്. 1998-ല്‍ പന്നികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലായിരുന്നു കണ്ടെത്തല്‍. രോഗം കണ്ടെത്തിയെ കാംപുങ് സുഗാംയ് നിപ മേഖലയുടെ പേരിലാണ് പിന്നീട് വൈറസ് അറിയപ്പെട്ടത്. നൂറിലധികം മനുഷ്യരും അന്ന് മരിച്ചു. പന്നികളായിരുന്നു അന്ന് ഈ വൈറസിനെ പകര്‍ത്തിയത്. പിന്നീട് കംബോഡിയ, തായ്ലന്‍ഡ് എന്നിവിടങ്ങളിലും രോഗം റിപ്പോര്‍ട്ട് ചെയ്തു. 2004 -ല്‍ നിപ ബംഗ്ലാദേശിലുമെത്തി. റ്റീറോപ്പസ് വിഭാഗത്തില്‍പെട്ട വവ്വാലുകള്‍ കടിച്ച ഈത്തപ്പഴങ്ങളില്‍നിന്നാണ് വൈറസ് മനുഷ്യരിലേക്ക് എത്തിയതെന്ന് അന്നത്തെ പഠനങ്ങളില്‍ കണ്ടെത്തി.

ലക്ഷണങ്ങൾ

പനി, തലവേദന, തലകറക്കം, ബോധക്ഷയം എന്നിവയാണ് ലക്ഷണം. ചുമ, വയറുവേദന, ഛര്‍ദി, ശ്വാസതടസ്സം ഉണ്ടാവാം. രക്തപരിശോധനയിലൂടെ സ്ഥിരീകരിക്കാം.

മുൻകരുതൽ

രോഗിയെ പരിചരിക്കുന്നവര്‍ കൈയുറയും മാസ്‌കും ധരിക്കണം. കൈ സോപ്പുപയോഗിച്ച് ഇടവിട്ട് കഴുകണം. രോഗിയുടെ വസ്ത്രങ്ങള്‍ പ്രത്യേകം സൂക്ഷിക്കണം.

Doctors Live
Features