ലതരം ഔഷധഗുണങ്ങളുള്ള സസ്യമാണ് കരിനൊച്ചി. നടുവേദനയ്ക്കും സന്ധിവേദനയ്ക്കും കരിനൊച്ചി ഇട്ട് തിളപ്പിച്ച വെള്ളം ചൂട് പിടിക്കുന്നത് നല്ലതാണ്. ഉദര സംബന്ധമായ രോഗങ്ങള്‍ക്കും കരിനൊച്ചിയില ഉപയോഗിക്കുന്നു. കരിനൊച്ചിയില കൊണ്ട് രുചികരമായ കുറുക്ക് തയ്യാറാക്കിയാലോ

ചേരുവകള്‍

  1. കരിനൊച്ചിയില- ഒരു പിടി
  2. കരിപ്പട്ടി-  400 ഗ്രാം
  3. ജീരകം-  കാല്‍ടീസ്പൂണ്‍ 
  4. ചുക്കുപൊടി-  കാല്‍ടീസ്പൂണ്‍
  5. അരിപ്പൊടി -രണ്ട് ടേബിള്‍സ്പൂണ്‍ 
  6. വെള്ളം -അര ലിറ്റര്‍ 
  7. തേങ്ങാപ്പാല്‍-  ഒരു ഗ്ലാസ് 
  8. നെയ്യ്- ഒരു ടേബിള്‍ സ്പൂണ്‍ 

തയ്യാറാക്കുന്ന വിധം

കരിനൊച്ചിയില അമ്മിക്കല്ലില്‍ നല്ലതുപോലെ അരച്ചെടുക്കണം. എന്നിട്ട് ഒരു പാത്രത്തില്‍ അര ലിറ്റര്‍ വെള്ളം ഒഴിക്കുക ഇനി അരച്ചു വെച്ച കൂട്ട് ഇതിലേയ്ക്കു ചേര്‍ക്കുക, ശേഷം  കരിപ്പട്ടി പൊടിച്ചിടുക. ഇതില്‍ ജീരകം,അരിപൊടി, ചുക്കുപൊടി എന്നിവ ഇടുക. ശേഷം 10 മിനിറ്റ് നല്ലതുപോലെ ഇളക്കികൊണ്ട് ഇരിക്കുക. അതിനു ശേഷം തേങ്ങാപ്പാല്‍ ഒഴിക്കുക, കുറുകിവരുമ്പോള്‍ നെയ്യ് ഒഴിച്ച് വാങ്ങി വയ്ക്കുക.

Content Highlights: Karkidakam 2020, Karkidakam healthy food, karinochi ila kurukk