ര്‍ക്കിടക മാസത്തില്‍ കഴിക്കാന്‍ പറ്റുന്ന ഔഷധഗുണമുള്ള തേക്കില അട തയ്യാറാക്കിയാലോ, വൈകുന്നേരത്തെ ചായക്കൊപ്പം രുചികരമായ സ്‌നാക്‌സ് കൂടിയാണിത് 

ചേരുവകള്‍

  1. അരിപ്പൊടി വറുത്തുപൊടിച്ചത് തരി ഇല്ലാത്തത് - കാല്‍ കിലോ
  2. തിളച്ച വെള്ളം - 750 മില്ലി
  3. ശര്‍ക്കര- 150 ഗ്രാം
  4. ഉപ്പ് പൊടി -ഒരു നുള്ള് 
  5. ഏലക്ക  -അഞ്ച് എണ്ണം 
  6. ചുക്ക് പൊടി  -കാല്‍ ടീസ്പൂണ്‍ 
  7. തേങ്ങ ചിരകിയത് -അര കപ്പ്
  8. തേക്കിന്റെ ഇല  -10 എണ്ണം

തയ്യാറാക്കുന്ന വിധം

അരിപ്പൊടി ഒരു പാത്രത്തിലെടുക്കുക. അതില്‍ ഒരു നുള്ള് ഉപ്പുപൊടിയിട്ട് നന്നായി മിക്‌സ് ചെയ്യുക. ഇനി തിളച്ച വെള്ളം അല്‍പാല്‍പമായി ഒഴിച്ച് അരിപ്പൊടി കുഴച്ചെടുക്കാം. സാധാരണ അടയ്ക്ക് കുഴക്കുന്നതിന്റെ പരുവത്തില്‍ വേണം മാവ് റെഡിയാക്കാന്‍. ഇത് മാറ്റി വയ്ക്കാം. ഇനി തേങ്ങ, ശര്‍ക്കര ചെറിയ കഷണങ്ങളാക്കിയത്, ഏലയ്ക്ക, ചുക്ക് പൊടി എന്നിവ ഒരു ബൗളില്‍ മിക്‌സ് ചെയ്യുക. തയ്യാറാക്കിയമാവ് ചെറിയ ഉരുളകളാക്കി തേക്കിലയില്‍ വച്ച് കൈകൊണ്ട് പരത്തുക. ഇനി തയ്യാറാക്കിയ തേങ്ങമിശ്രിതം ഇതില്‍ നിരത്താം. ഇനി തേക്കില നടുവേ മടക്കാം. ഇനി അട ആവിയില്‍ വേവിച്ചെടുത്തോളൂ.  

Content Highlights: Karkidakam 2020 healthy recipe thekkila ada