കാന്താരി മുളകിന്റെ എരിവും നെല്ലിക്കയുടെ ചെറു പുളിയും കുടങ്ങലിന്റെ പോഷകവും.... കര്‍ക്കിടകത്തില്‍ ആരോഗ്യം പകരാന്‍ കുടങ്ങല്‍ ചമ്മന്തി കഴിക്കാം. 

ചേരുവകള്‍

  1. തേങ്ങ-അരമുറി ചിരകിയത്. 
  2. ഉപ്പ് -ആവശ്യത്തിന് 
  3. കാന്താരി മുളക് -5എണ്ണം 
  4. നാടന്‍ നെല്ലിക്ക- 2എണ്ണം (കുരു കളഞ്ഞത് )
  5. കുടങ്ങല്‍ -30എണ്ണം 

തയ്യാറാക്കുന്ന വിധം

കുടങ്ങല്‍ നന്നായി അരച്ചെടുക്കുക, അരകല്ലില്‍ അരക്കുന്നതാണ് നല്ലത്.  അതിനു ശേഷം തേങ്ങ ചിരകിയതും, നെല്ലിക്കയും ചേര്‍ന്ന് വീണ്ടും അരയ്ക്കുക. ഉപ്പ് ആവശ്യത്തിന് ചേര്‍ക്കുക. അവസാനം കാന്താരിമുളകും ചേര്‍ത്ത് അരയ്ക്കുക. കുടങ്ങല്‍ ചമ്മന്തി റെഡി

Content Highlights: Karikkidakam 2020 kudangal healthy chutney