കര്‍ക്കിടകത്തില്‍ രുചിക്കൊപ്പം പോഷകവും നല്‍കുന്ന ഭക്ഷണം ശീലമാക്കാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന ചെറുപയര്‍ ഇഡ്ഡലി തയ്യാറാക്കിയാലോ
ചേരുവകള്‍
- മുളപ്പിച്ച ചെറുപയര്‍- 250 ഗ്രാം
- സവാള, ചെറുതായി അരിഞ്ഞത്- 100 ഗ്രാം
- കാരറ്റ്, ചെറുതായി അരിഞ്ഞത്- 50 ഗ്രാം
- ഇഞ്ചി- രണ്ട് ടീസ്പൂണ്‍
- പച്ചമുളക്- ഒരു ടീസ്പൂണ്‍, ചെറുതായി അരിഞ്ഞത്
- ഉഴുന്ന്- 250 ഗ്രാം, വെള്ളത്തില്‍ കുതിര്‍ത്തത്
- അരി- 500ഗ്രാം, വെള്ളത്തില്‍ കുതിര്‍ത്തത്
തയ്യാറാക്കുന്ന വിധം
ഉഴുന്നും അരിയും ഇഡ്ഡലി മാവിനുള്ള പരുവത്തില്‍ അരച്ച് 5 മണിക്കൂര്‍ വയ്ക്കുക. മുളപ്പിച്ച ചെറുപയര്‍ പുഴുങ്ങി എടുക്കണം. ഇനി ഒരു പാനില്‍ സവാളയും കാരറ്റും ഇട്ട് വാട്ടി എടുക്കാം. ഇതിലേക്ക് ചെറുപയര്‍ ചേര്‍ത്ത് ഇളക്കാം. ഇനി തയ്യാറാക്കിയ മാവിലേക്ക് ഈ കൂട്ടും ഇഞ്ചിയും പച്ചമുളകും ചേര്‍ക്കാം. ഇനി ഇഡ്ഡലി തട്ടിലൊഴിച്ച് ആവിയില്‍ വേവിച്ചെടുക്കാം.
Content Highlights: Green Gram Idli for monsoon breakfast karkkidakam 2020