ര്‍ക്കടക മാസത്തില്‍ കര്‍ക്കടക ചികിത്സ ചെയ്യുമ്പോള്‍ ഒഴിവാക്കേണ്ട കാര്യങ്ങള്‍ ഇവയാണ്.‌

 • മത്സ്യമാംസങ്ങള്‍ ഒഴിവാക്കുക.
 • മദ്യം, ലഹരി വസ്തുക്കള്‍, പുകവലി ഇവ നിര്‍ത്തുക.
 • കര്‍ക്കടകമാസത്തില്‍ ശരീരബലം കുറഞ്ഞിരിക്കുന്ന സമയമായതിനാല്‍ ഇവ ഉപയോഗിച്ചാല്‍ നാഡീഞരമ്പുകള്‍ ശോഷിക്കുവാന്‍ കാരണമാകുന്നു.
 • കൂടുതല്‍ കൊഴുപ്പടങ്ങിയതും വറുത്തതും പൊരിച്ചതുമായ ഗുരുവായിട്ടുള്ള ആഹാരങ്ങള്‍ ഒഴിവാക്കണം.
 • വാതരോഗികള്‍, നടുവേദന, പിടലിവേദന, സന്ധിവാതം എന്നിവയുള്ള രോഗികള്‍ രാത്രി വൈകി എണ്ണ തലയില്‍തേച്ച് കുളിക്കരുത്.
 • ഭക്ഷണം കൃത്യസമയത്ത് തന്നെ കഴിക്കുക.
 • രാത്രിഭക്ഷണം ഏഴു മണിക്ക് മുമ്പ് തന്നെ കഴിക്കുക.
 • കഴിവതും വീടുകളില്‍ തയ്യാറാക്കിയ ഭക്ഷണം തന്നെ കഴിക്കുക.
   
  Arogyamasika
  പുതിയ ലക്കം
  ആരോഗ്യമാസിക വാങ്ങാം  Content Highlights: Karkidakam 2020, Things to avoid when treating Karkidaka treatment, Health, Ayurveda