രീരത്തിന്റെ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കാന്‍ ജീരകക്കഞ്ഞി ഉത്തമമാണ്. ആഴ്ചയില്‍ ഒരു തവണയെങ്കിലും ജീരകക്കഞ്ഞി കഴിക്കുന്നത് ശീലമാക്കാം. 

ചേരുവകള്‍

1. നല്ല കുത്തരി- (തവിടു കളയാതെ ഒന്നര കപ്പ്)
2. ജീരകപ്പൊടി- ഒരു ടീസ്പൂണ്‍
3. ഉപ്പ്- കുറച്ച്
4. മഞ്ഞള്‍പ്പൊടി-  ഒരുനുള്ള്
5. തേങ്ങാപ്പാല്‍ (കട്ടിയുള്ള പാല്‍)- ഒരു കപ്പ്
6. നെയ്യ്- ആവശ്യമുണ്ടെങ്കില്‍
 
തയ്യാറാക്കുന്ന വിധം
 
കുത്തരി കഞ്ഞി വെച്ച് വെന്തു തുടങ്ങുമ്പോള്‍  ജീരകപ്പൊടിയും മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്തിളക്കുക നന്നായി വെന്തു കഴിഞ്ഞാല്‍ തേങ്ങാപ്പാല്‍ ചേര്‍ത്ത് യോജിപ്പിച്ചു ഇറക്കിവെക്കാം. കുറച്ചുദിവസം അടുപ്പിച്ച് രാവിലെയോ, വൈകുന്നേരമോ ഇളംചൂടില്‍ കഴിക്കുന്നത് മഴക്കാലത്ത് ആരോഗ്യപരിപാലനത്തിന് ഉത്തമമാണ്. ജീരകം ഗ്യാസ്ട്രബിള്‍ തടയും. 

Content Highlight: Karkkadakam 2021, Jeeraka Kanji, Health, Ayurveda, Food