ര്‍ക്കിടകത്തില്‍ ആരോഗ്യവും പോഷണവും ഒരുപോലെ തരുന്ന ചേനത്തണ്ട് തോരന്‍ വച്ചാലോ

ചേരുവകള്‍

 1. മൂത്ത ചേനത്തണ്ട്- ഒരു കഷണം
 2. തേങ്ങ - കാല്‍ ഭാഗം
 3. മഞ്ഞള്‍പൊടി-കാല്‍ ടീസ്പൂണ്‍
 4. കാന്താരി മുളക്- അഞ്ച് എണ്ണം 
 5. ജീരകം- കാല്‍ ടീസ്പൂണ്‍ 
 6. വെളുത്തുള്ളി - മൂന്ന് അല്ലി 
 7. പയര്‍ പരിപ്പ് - അര ടീസ്പൂണ്‍ 
 8. വെളിച്ചെണ്ണ- ആവശ്യത്തിന് 
 9. ഉപ്പ്- പാകത്തിന്
 10. കടുക്- കാല്‍ ടീസ്പൂണ്‍
 11. വറ്റല്‍ മുളക്- രണ്ട്
 12. കറിവേപ്പില- ഒരു തണ്ട്

തയ്യാറാക്കുന്ന വിധം

മണ്‍ചട്ടി ചൂടായതിനു ശേഷം വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. അതിലേക്ക് പയര്‍ പരിപ്പ്, വറ്റല്‍ മുളക് ആവശ്യത്തിന് കറിവേപ്പില എന്നിവ ചേര്‍ക്കണം. ഇവ മൂത്തുതുടങ്ങിയാല്‍ അരിഞ്ഞുവച്ചിരിക്കുന്ന ചേനത്തണ്ട് എണ്ണയിലേക്ക് ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കാം. ശേഷം ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് അടച്ച് വച്ച് വേവിക്കണം. ഇനി തേങ്ങ, മഞ്ഞള്‍പ്പൊടി, കാന്താരി മുളക്, ജീരകം, വെളുത്തുള്ളി എന്നിവ  മിക്‌സിയില്‍ അരച്ചെടുക്കുക. ചേനത്തണ്ട് കൂട്ടിലേക്ക് ഈ അരപ്പ് ചേര്‍ത്തിളക്കി രണ്ടുമിനിറ്റ് കൂടി അടച്ചു വേവിക്കാം.

Content Highlights: Karkkadakam 2021, healthy recipe Chenathandu Thoran, Health