ഷധഗുണവും രുചിയും ഏറെയുള്ള തഴുതാമയില കറിവച്ചാലോ

 1. തഴുതാമ ഇലയും തണ്ടും -മൂന്നു പിടി
 2. തേങ്ങയുടെ-  പകുതി 
 3. ചെറുപയര്‍ കുതിര്‍ത്തത്- 50 ഗ്രാം 
 4. വെളുത്തുള്ളി- അഞ്ച് അല്ലി 
 5. മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍ 
 6. ജീരകം- അര ടീസ്പൂണ്‍
 7. പച്ചമുളക്- രണ്ട് 
 8. ഉപ്പ്- ആവശ്യത്തിന്
 9. വെളിച്ചെണ്ണ- പാകത്തിന്
 10. കുരുമുളക്- അഞ്ച്
 11. ഉലുവ- 10 
 12. വറ്റല്‍മുളക്- രണ്ട്
 13. കറിവേപ്പില- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം കുക്കറില്‍ ചെറുപയര്‍, ഉപ്പ് ചേര്‍ത്ത് പാകത്തിന് വെള്ളം ഒഴിച്ച് വേവിക്കുക, ശേഷം തഴുതാമ ഇലയും തണ്ടും അരിഞ്ഞത് ഇതിനൊപ്പം ചേര്‍ത്ത് നന്നായിട്ട് വേവിക്കുക. ഇനി തേങ്ങ,  മഞ്ഞള്‍പ്പൊടി, ജീരകം, വെളുത്തുള്ളി, പച്ചമുളക് എന്നിവ നന്നായി അരയ്ക്കുക. വേവിച്ച് വച്ചിരിക്കുന്ന കൂട്ടും ഈ അരപ്പും കൂട്ടി ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒന്ന് ചൂടാക്കിയെടുക്കുക. അതിനുശേഷം ഒരു മണ്‍ചട്ടി ചൂടാക്കി അതില്‍ എണ്ണ ഒഴിച്ച് കടുക്, കുരുമുളക്, ഉലുവ, വറ്റല്‍ മുളക് കറിവേപ്പില എന്നിവയിട്ട് ഇളക്കുക. അതിനൊപ്പം ഒരു പിടി തേങ്ങയും കൂടി ഇട്ട് നന്നായി ഇളക്കി മൂത്തു വരുമ്പോള്‍ കറിയിലേക്ക് ഒഴിക്കാം. 

Content Highlights: Karkkadakam 2021, food Thazhuthama ila curry, Health