ഴക്കാലത്ത് രോഗങ്ങളേറും എന്നതിനാല്‍ നമ്മുടെ ആഹാര ശുചിത്വത്തിനൊപ്പം ആഹാരരീതിയിലും ഏറെ ശ്രദ്ധവേണം. മഴക്കാലത്ത് ദഹനപ്രകിയ കൂടുതല്‍ കഠിനമായതിനാല്‍ കഴിക്കുന്ന ഭക്ഷണവും ശ്രദ്ധിക്കണം.

വെള്ളം കുടിക്കാം ശ്രദ്ധയോടെ

മഴക്കാലത്ത് ജലജന്യ രോഗങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എപ്പോഴും തിളപ്പിച്ച വെള്ളം മാത്രം ഉപയോഗിക്കുക. ദിവസവും 12 ഗ്ലാസില്‍ കൂടുതല്‍ വെള്ളം കുടിക്കുന്നത് നല്ലതാണ്. മഴക്കാലത്ത് ദഹനം മന്ദഗതിയിലായതിനാല്‍ വേഗം ദഹിക്കുന്ന ഭക്ഷണ സാധനങ്ങള്‍ വേണം തിരഞ്ഞെടുക്കാന്‍

1. മാംസം, നെയ്യ്, പൊറോട്ട, വറുത്തതും പൊരിച്ചതുമായ ആഹാരം എന്നിവ കുറയ്ക്കാം.

2. തണുപ്പിനെ മറികടക്കാന്‍ സഹായിക്കുന്ന നല്ല ഭക്ഷണമാണ് കഞ്ഞി. കൂടാതെ ഇലക്കറികള്‍, പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയും ഉത്തമമാണ്.

3. കാച്ചിയ മോര്, രസം, സൂപ്പുകള്‍ എന്നിവ ഉപയോഗിക്കുന്നത് നല്ലതാണ്. കറികളില്‍ എരിവ്, പുളി എന്നിവ നിയന്ത്രിക്കണം.

പ്രഭാത ഭക്ഷണം ഒഴിവാക്കരുതേ

നല്ല തണുപ്പുള്ള മഴക്കാലത്ത് മൂടിപ്പുതച്ചുറങ്ങാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. ഇങ്ങനെ വൈകി എഴുന്നേല്‍ക്കുന്നതുകൊണ്ടു തന്നെ പ്രഭാത ഭക്ഷണം ഒഴിവാക്കാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച് കുട്ടികള്‍.കുട്ടികളെ കൃത്യസമയത്തു തന്നെ പ്രഭാത ഭക്ഷണം കഴിപ്പിക്കണം. വീട്ടില്‍ തന്നെയുണ്ടാക്കാവുന്ന നാടന്‍ പലഹാരങ്ങളാണ് കഴിക്കാന്‍ ഉത്തമം. 
അത്താവം ലഘുവായും നേരത്തെയും കഴിക്കുക. അത്താഴത്തിന് കഞ്ഞിപോലുള്ളവയാണ് നല്ലത്. 

ഇക്കാര്യങ്ങള്‍ ഓര്‍ക്കാം

  • എണ്ണയും മധുരവും കുറയ്ക്കാം.
  • പഴങ്ങളും പച്ചക്കരികളും കൂടുതലായി ഉപയോഗിക്കുക.
  • ഭക്ഷണത്തില്‍ മുളക്‌പൊടി പോലുള്ള എരിവ് നല്‍കുന്ന സാധങ്ങള്‍ ഒഴിവാക്കി പകരം കുരുമുളുപൊടി ഉപയോഗിക്കാം
  • പയര്‍, പരിപ്പ്, മുഴുധാന്യങ്ങള്‍, കടല്‍മത്സ്യങ്ങള്‍, മുട്ട, മഞ്ഞള്‍ എന്നിവ ആഹാരത്തിന്റെ ഭാഗമാക്കാം
  • പുറത്തു നിന്നുള്ള ആഹാരസാധനങ്ങള്‍ ഒഴിവാക്കാം
  • തിളപ്പിച്ചാറിച്ച വെള്ളം മാത്രം കുടിക്കാം

  • ചുക്ക് കാപ്പി തുടങ്ങി ഔഷധഗുണമുള്ള പാനീയങ്ങള്‍ ധാരാളം കുടിക്കുക. 

  • ശീതളപാനീയങ്ങള്‍ക്ക് പകരം പഴച്ചാര്‍ ഉപയോഗിക്കുക

    (തിരുവനന്തപുരം ആറ്റുകാല്‍ ദേവി ഹോസ്പിറ്റലിലെ ക്ലിനിക്കല്‍ ന്യുട്രീഷനിസ്റ്റാണ് ലേഖിക)

Content Highlights: Food for Monsoon season Karkkadakam 2021, Health, Food