ഴക്കാലചര്യകളിൽ പ്രധാനമാണ്‌ കഞ്ഞി. വിശപ്പും ദാഹവും അകറ്റുന്നതിനൊപ്പം ശരീരക്ഷീണം അകറ്റി രോഗപ്രതിരോധ ശേഷി നിലനിർത്താനും കഞ്ഞി സഹായിക്കുന്നു.

കഞ്ഞിയുടെ രുചിക്കൂട്ടുകൾ തലമുറകൾ കൈമാറിവന്നതാണ്‌. എന്നാൽ പുതുതലമുറയിൽ വലിയൊരു വിഭാഗത്തിനും ഇവയുടെ കൂട്ടുകൾ അന്യമായിരിക്കുന്നു.

ശരീരത്തിനേറ്റവും ബലക്കുറവു വരുന്ന മഴക്കാലത്ത്‌ ദേഹാസ്വാസ്ഥ്യങ്ങൾ വന്നുചേരാൻ എളുപ്പമാണ്‌. വായുവും ജലവും മലിനമാകുന്ന ഈ കാലത്ത്‌ പകർച്ചവ്യാധികളും  വർദ്ധിക്കുന്നു.

കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങളോട്‌ പിടിച്ചു നിൽക്കാൻ നമ്മൾ ഭക്ഷണക്രമത്തിലും കാര്യമായ മാറ്റംവരുത്തിയേ തീരൂ.

കഞ്ഞിയെന്നാൽ പൊടിയരി കഞ്ഞിക്ക് അപ്പുറത്തേക്കൊന്നും കൂടുതൽ പേരുടെ ചിന്തയും പോകാൻ സാധ്യതയില്ല. എന്നാൽ ശരീരകാന്തിക്കും പുഷ്ടിക്കും ബുദ്ധിശക്തിക്കും പ്രതിരോധശക്തിക്കുമെല്ലാം ഉതകുന്ന പലതരം കഞ്ഞികളുണ്ട്‌. 

ഇത്തവണ കർക്കടകക്കഞ്ഞി നമ്മുടെ അടുക്കളയിൽ തന്നെ തിളയ്ക്കട്ടെ...

 

പൊടിയരിക്കഞ്ഞി

ചേരുവകൾ: 
പൊടിയരി - 80 ഗ്രാം
വെള്ളം - ഒന്നര ലിറ്റർ
ഉപ്പ്‌ - ആവശ്യത്തിന്‌

തയ്യാറാക്കുന്ന വിധം: 80 ഗ്രാം പൊടിയരി ഒന്നര ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച്‌ വേവിച്ച്‌ ആവശ്യത്തിന്‌ ഉപ്പ്‌ ചേർത്ത്‌ കഴിക്കുക.
ഗുണം: പനി, രോഗപ്രതിരോധശക്തി എന്നിവയ്ക്കും ശരീരക്ഷീണം അകറ്റാനും ഇത്‌ നല്ലതാണ്‌. 

 

ഔഷധക്കഞ്ഞി

ചേരുവകൾ
'ഔഷധി' ഔഷധ കഞ്ഞിക്കൂട്ട്‌ - 10 ഗ്രാം
വെള്ളം - 1 ലിറ്റർ
പാൽ - 500 എം.എൽ. (പശുവിൻ പാൽ/ നാളികേര പാൽ) 
അരി - 80 ഗ്രാം
ചുവന്നുള്ളി - 1 എണ്ണം
ജീരകം - അര ടീസ്പൂൺ

തയ്യാറാക്കുന്ന വിധം: 10 ഗ്രാം ഔഷധി ഔഷധക്കഞ്ഞിപ്പൊടി 1 ലിറ്റർ വെള്ളത്തിൽ കലക്കി 500 എം.എൽ. പാലും 80 ഗ്രാം അരിയും (നവര/ പുഴക്കലരി) ചേർത്ത്‌ തിളപ്പിച്ച്‌ കഞ്ഞിപാകത്തിൽ ഇറക്കി ജീരകവും ചുവന്നുള്ളിയും താളിച്ച്‌ ചെറുചൂടോടെ കുടിക്കാം.   താളിക്കാതെയും ഉപയോഗിക്കാം.
ഗുണം: ദഹനശക്തി വർദ്ധിപ്പിക്കുകയും ആരോഗ്യം, പ്രതിരോധ ശക്തി കൂട്ടുകയും ചെയ്യുന്നു.

 

ജീരകക്കഞ്ഞി

ചേരുവകൾ
പൊടിയരി - 80 ഗ്രാം
തേങ്ങ (ചിരവിയത്‌) - 1 കപ്പ്‌
ജീരകം - 2 ടീസ്പൂൺ
ചുവന്നുള്ളി - 5 അല്ലി
മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
ഉപ്പ്‌ - ആവശ്യത്തിന്‌
വെള്ളം - അര ലിറ്റർ

തയ്യാറാക്കുന്ന വിധം
വെള്ളം ഒഴിച്ച്‌ അരി വേവിച്ച്‌ അതിൽ ജീരകം, തേങ്ങ അരച്ചത്‌, മഞ്ഞൾപ്പൊടി, ചുവന്നുള്ളി എന്നിവ  നല്ലപോലെ അരച്ചതു ചേർത്ത്‌ ചൂടാക്കി ഇറക്കുക. ഇതിൽ ആവശ്യത്തിന്‌ ഉപ്പും ചേർത്ത്‌ കഴിക്കാവുന്നതാണ്‌.
ഗുണം: ദഹനശക്തിക്കും മലബന്ധം അകറ്റാനും പനിക്കും നല്ലതാണ്‌.

 

പാൽക്കഞ്ഞി

ചേരുവകൾ
അരി - 80 ഗ്രാം. (പുഴങ്ങൽ അരി/ പൊടിഅരി/ നവര അരി)
പാൽ - 500 എം.എൽ.
വെള്ളം - 1  ലിറ്റർ
ജീരകം - 1 സ്പൂൺ

തയ്യാറാക്കുന്ന വിധം
ഒരു ലിറ്റർ വെള്ളത്തിൽ 500 എം.എൽ. പാലും, 80 ഗ്രാം അരിയും ജീരകവും ചേർത്ത്‌ തിളപ്പിച്ച്‌ കഞ്ഞിപ്പാകത്തിൽ ഇറക്കുക. ആവശ്യത്തിന്‌ ഉപ്പും ചേർത്ത്‌ കഴിക്കാവുന്നതാണ്‌.
ഗുണം: ഇത്‌ ശരീരശക്തിക്കും മലശോധനയ്ക്കും നല്ലതാണ്‌.

 

ഓട്സ്‌ കഞ്ഞി

ചേരുവകൾ
ഓട്സ്‌ - 4 സ്പൂൺ (10 ഗ്രാം)
വെള്ളം - 1 ലിറ്റർ
ഉപ്പ്‌ - ആവശ്യത്തിന്‌

തയ്യാറാക്കുന്ന വിധം
ഓട്സ്‌ വെള്ളത്തിൽ കലക്കി തിളപ്പിച്ച്‌ വേവിച്ച്‌ ഇറക്കുക. ഉപ്പ്‌ ആവശ്യത്തിന്‌ ചേർത്ത്‌ കഴിക്കാവുന്നതാണ്‌.
ഗുണം: ഇത്‌ ദഹനശക്തി കൂട്ടുന്നു, അമിതവണ്ണം കുറയ്ക്കുന്നു, കൊളസ്‌ട്രോൾ കുറയ്ക്കുന്നു, രക്തസമ്മർദ്ദം അകറ്റുന്നു.

 

നവരക്കഞ്ഞി

ചേരുവകൾ
നവര അരി - 80 ഗ്രാം
വെള്ളം - ഒന്നര ലിറ്റർ 
ഉപ്പ്‌ - ആവശ്യത്തിന്‌

തയ്യാറാക്കുന്ന വിധം
ഒന്നര ലിറ്റർ വെള്ളത്തിൽ 80 ഗ്രാം നവര അരി തിളപ്പിച്ച്‌ കഞ്ഞിപ്പാകത്തിൽ ഇറക്കുക. ആവശ്യത്തിന്‌ ഉപ്പും ചേർത്ത്‌ കഴിക്കാം.
ഗുണം: ശരീരവണ്ണം കൂട്ടാനും ശരീരകാന്തിക്കും ശരീരശക്തിക്കും നല്ലതാണ്‌.

 

ദശപുഷ്പക്കഞ്ഞി

ചേരുവകൾ
ദശപുഷ്പങ്ങൾ - 250 എം.എൽ. നീര്‌ (പൂവാംകുറുന്നൽ, കറുക, വിഷ്ണുക്രാന്തി, മുക്കുറ്റി, നിലപ്പന, തിരുതാളി, ചെറൂള, മുയൽചെവിയൻ, കഞ്ഞുണ്ണി, ഉഴിഞ്ഞ) 
വെള്ളം - 1 ലിറ്റർ
പാൽ - 500 എം.എൽ. (പശുവിൻപാൽ/ നാളികേര പാൽ)
അരി - 80 ഗ്രാം 

തയ്യാറാക്കുന്ന വിധം
ദശപുഷ്പങ്ങൾ പിഴിഞ്ഞ നീര്‌ 250 എം.എൽ. 1 ലിറ്റർ വെള്ളവും 500 എം.എൽ. പാലും 80 ഗ്രാം അരിയും ചേർത്ത്‌ തിളപ്പിച്ച്‌ കഞ്ഞിപ്പാകത്തിൽ ഇറക്കുക. ഇതിൽ ജീരകവും ചുവന്നുള്ളിയും താളിച്ച്‌ കഴിക്കാവുന്നതാണ്‌.
ഗുണം: ബുദ്ധിശക്തിക്കും രോഗപ്രതിരോധ ശക്തിക്കും ശരീരത്തിലെ വിഷത്തെ അകറ്റാനും നല്ലതാണ്‌.

 

നാളികേരക്കഞ്ഞി

ചേരുവകൾ
അരി - 80 ഗ്രാം
വെള്ളം - ഒന്നര ലിറ്റർ
തേങ്ങ - അര കപ്പ്‌ (ചിരവിയത്‌)

തയ്യാറാക്കുന്ന വിധം
ഒന്നര ലിറ്റർ വെള്ളത്തിൽ 80 ഗ്രാം അരിയിട്ട്‌ വേവിച്ച്‌ അര കപ്പ്‌ തേങ്ങ ചെരുകിയതും ചേർത്ത്‌ കഞ്ഞിപ്പാകത്തിൽ ഇറക്കുക. ആവശ്യത്തിന്‌ ഉപ്പും ചേർത്ത്‌ കഴിക്കാവുന്നതാണ്‌.ഗുണം: ശരീരശക്തിക്കും ത്വക്കിന്‌ മൃദുത്വം ഉണ്ടാകാനും നല്ലതാണ്‌.

 

ഉലുവക്കഞ്ഞി

ചേരുവകൾ
ഉലുവ - 100 ഗ്രാം
വെള്ളം- 1 ലിറ്റർ
തേങ്ങപ്പാൽ - അര ലിറ്റർ
ശർക്കര - 50 ഗ്രാം

തയ്യാറാക്കുന്ന വിധം
ഉലുവ കഴുകി തലേദിവസം വെള്ളത്തിൽ ഇട്ടുവെയ്ക്കുക. അടുത്ത ദിവസം രാവിലെ 1 ലിറ്റർ വെള്ളത്തിൽ ഉലുവ വേവിക്കുക. വെന്ത്‌ ഉടഞ്ഞശേഷം ശർക്കര ഉരുക്കി ഒഴിക്കുക. അതിലേക്ക്‌ തേങ്ങാപ്പാൽ ചേർത്ത്‌ ചൂടാക്കി ഉപയോഗിക്കാവുന്നതാണ്‌.
ഗുണം: വാതരോഗങ്ങൾക്ക്‌ ഇത്‌ ഫലപ്രദമാണ്‌.

 

നെയ്യ്‌ കഞ്ഞി

ചേരുവകൾ
അരി - 80 ഗ്രാം
വെള്ളം - ഒന്നര ലിറ്റർ
നെയ്യ്‌  - 1 സ്പൂൺ
നാളികേരം - അര കപ്പ്‌  (ചിരവിയത്‌) 

തയ്യാറാക്കുന്ന വിധം
ഒന്നര ലിറ്റർ വെള്ളത്തിൽ 80 ഗ്രാം അരിയിട്ട്‌ 1 സ്പൂൺ നെയ്യ്‌ ചേർത്ത്‌ തിളപ്പിച്ച്‌ കഞ്ഞിപ്പാകത്തിൽ നാളികേരം ചെരുകിയത്‌ കൂടി ചേർത്ത്‌ ഇളക്കി ഇറക്കുക.
ഗുണം: ബുദ്ധിക്കും ദഹനശക്തിക്കും ശരീരപുഷ്ടിക്കും നല്ലതാണ്‌.

 


ഗോതമ്പ്‌ കഞ്ഞി

ചേരുവകൾ
ഗോതമ്പ്‌ - 80 ഗ്രാം
വെള്ളം - ഒന്നര ലിറ്റർ
ഉപ്പ്‌ - ആവശ്യത്തിന്‌

തയ്യാറാക്കുന്ന വിധം
ഒന്നര ലിറ്റർ വെള്ളത്തിൽ 80 ഗ്രാം ഗോതമ്പ്‌ ഇട്ട്‌ തിളപ്പിച്ച്‌ കഞ്ഞിപ്പാകത്തിൽ ഇറക്കി ആവശ്യത്തിന്‌ ഉപ്പ്‌ ചേർത്ത്‌ ഉപയോഗിക്കുക.
പ്രമേഹരോഗികൾക്കും വാതരോഗത്തിനും നല്ലതാണ്‌.

 

യവം കഞ്ഞി

ചേരുവകൾ
യവം - 80 ഗ്രാം
വെള്ളം - ഒന്നര ലിറ്റർ

തയ്യാറാക്കുന്ന വിധം
ഒന്നര ലിറ്റർ വെള്ളം തിളപ്പിക്കുക. വെള്ളം തിളയ്ക്കുമ്പോൾ 80 ഗ്രാം യവം ഇട്ട്‌ വേവിക്കുക. കഞ്ഞിപ്പാകത്തിൽ ഇറക്കി ആവശ്യത്തിന്‌ ഉപ്പ്‌ ചേർത്ത്‌ കഴിക്കുക.

 

പത്തിലക്കഞ്ഞി

ചേരുവകൾ
പത്തില ചതച്ച നീര്‌ - 250 എം.എൽ.
(പത്തിലകൾ: താള്‌, തകര, കുമ്പളം, വെള്ളരി, മത്തൻ, ചീര, ചേന, പയറ്‌, ചേമ്പ്‌, മുരിങ്ങയില) 
വെള്ളം - 1 ലിറ്റർ
അരി - 80 ഗ്രാം
പാൽ - 500 എം.എൽ.

തയ്യാറാക്കുന്ന വിധം
പത്തില പിഴിഞ്ഞ നീര്‌ 250 എം.എൽ, 1 ലിറ്റർ വെള്ളവും അര ലിറ്റർ  പാലും ചേർത്ത്‌ അതിൽ 80 ഗ്രാം അരി ചേർത്ത്‌ കഞ്ഞിപ്പാകത്തിൽ ഇറക്കുക.
ഗുണം: മഴക്കാല ആരോഗ്യ സംരക്ഷണത്തിനും പ്രതിരോധശക്തി വർദ്ധിക്കാനും ഉത്തമം.

 

ഷുഗർ കഞ്ഞി

ചേരുവകൾ
ഗോതമ്പ്‌ - 50 ഗ്രാം
ഉലുവ - 4 സ്പൂൺ
കരിംജീരകം - ഒന്നര സ്പൂൺ
പെരുംജീരകം - ഒന്നര സ്പൂൺ
നല്ല ജീരകം - ഒന്നര സ്പൂൺ
എള്ള്‌ - ഒന്നര സ്പൂൺ
പച്ചമഞ്ഞൾപ്പൊടി -1 സ്പൂൺ
ഇഞ്ചി ചതച്ചത്‌ - 1 കഷണം
വെള്ളം - ഒന്നര ലിറ്റർ

തയ്യാറാക്കുന്ന വിധം
തലേദിവസം ഉലുവ വെള്ളത്തിൽ ഇട്ടുവയ്ക്കുക. ഒന്നര ലിറ്റർ വെള്ളത്തിൽ 50 ഗ്രാം ഗോതമ്പും ഉലുവയും ചേർത്ത്‌ വേവിക്കുക. അതിൽ കരിംജീരകം, പെരുംജീരകം, നല്ല ജീരകം, എള്ള്‌ എന്നിവ ചൂടാക്കി ചേർത്ത്‌ 1 സ്പൂൺ മഞ്ഞൾപ്പൊടിയും ഇഞ്ചി ചതച്ചതും ചേർത്ത്‌ കഞ്ഞിപ്പാകത്തിൽ ഇറക്കുക. ആവശ്യത്തിന്‌ ഉപ്പും ചേർത്ത് കഴിക്കാം. 
ഗുണം: ഇത്‌ പ്രമേഹരോഗികൾക്കും പ്രതിരോധശക്തിക്കും നല്ലതാണ്‌.

Content Highlights: Karkkidakam Food Habits