രീരം പുഷ്ടിപ്പെടുത്താന്‍ ഭക്ഷണം കഴിക്കേണ്ട കാലമാണ് കര്‍ക്കിടകം. കര്‍ക്കിടകത്തില്‍ ശരീരത്തിന് ഉത്തമമാണ് നവധാന്യ കഞ്ഞി. 
 
ചേരുവകള്‍
 
1. ചെറുപയര്‍ - രണ്ട് ടേബിള്‍ സ്പൂണ്‍
2. ഉലുവ - രണ്ട് ടേബിള്‍ സ്പൂണ്‍
3. മുതിര - ഒരു ടേബിള്‍ സ്പൂണ്‍
4. വന്‍പയര്‍ - ഒരു ടേബിള്‍ സ്പൂണ്‍
5. കടലപ്പരിപ്പ് - ഒരു ടേബിള്‍ സ്പൂണ്‍
6. മുത്താറി - ഒരു ടീസ്പൂണ്‍
7. നവര അരി/ ഉണക്കലരി - അര കപ്പ്
8. ഗോതമ്പ് നുറുക്ക് - ഒരു ടേബിള്‍ സ്പൂണ്‍
9. എള്ള് - ഒരു ടീസ്പൂണ്‍
10. ശര്‍ക്കര  - ആവശ്യാനുസരണം
11ഉപ്പ് - കാല്‍ ടീസ്പൂണ്‍
12. തേങ്ങാപ്പാല്‍ (നല്ല കട്ടിയുള്ളത്) - ഒരു കപ്പ്
13. ജീരകം - അര ടീസ്പൂണ്‍
14. നെയ്യ് - ആവശ്യമെങ്കില്‍
 
തയ്യാറാക്കുന്ന വിധം
 
ഒന്നു മുതല്‍ ആറ് വരെയുള്ള ചേരുവകള്‍ തലേന്ന് രാത്രി കുതിര്‍ത്തുവെക്കണം. രാവിലെ, ഏഴു മുതല്‍ ഒന്‍പത് വരെയുള്ളവയും കുതിര്‍ത്തുവെച്ച ധാന്യങ്ങളും ഒരുമിച്ച് വേവിക്കണം. ഇതിലേക്ക് ശര്‍ക്കരയും ഉപ്പും ജീരകം പൊടിച്ചതും ചേര്‍ത്ത് നന്നായി വെന്തു കഴിയുമ്പോള്‍ തേങ്ങാപ്പാല്‍ ചേര്‍ത്ത് പാത്രം ഇറക്കിവെക്കാം. ചെറുചൂടില്‍ അല്‍പം നെയ്യ് വേണമെങ്കില്‍ ചേര്‍ത്ത് രാവിലെയോ വൈകുന്നേരമോ കുറച്ചുദിവസം അടുപ്പിച്ച് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.