യ്യാറാക്കാന്‍ ബുദ്ധിമുട്ടാണെന്നോര്‍ത്താണ് എല്ലാ ജോലിക്കാരായ സ്ത്രീകളും കര്‍ക്കടകത്തില്‍ ഉലുവക്കഞ്ഞി വെക്കാന്‍ മടിക്കുന്നത്. എന്നാല്‍ കര്‍ക്കടകാരോഗ്യത്തിന് വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഔഷധക്കഞ്ഞിയാണിത്. 

എന്നും ആരോഗ്യമുള്ള ശരീരം നിലനിര്‍ത്താന്‍ ഔഷധഗുണമുള്ള ഒന്നാണ് ഭക്ഷണം. കര്‍ക്കടകമാസത്തിലാകട്ടെ ആരോഗ്യത്തിനും ഭക്ഷണത്തിനും കൂടുതല്‍ ശ്രദ്ധചെലുത്തണം. ഇതില്‍ തന്നെ കര്‍ക്കടകാരോഗ്യത്തിന് ഉലുവക്കഞ്ഞി കഴിക്കുന്നതാണ് ഏറ്റവും ഉത്തമം.

ആവശ്യമുള്ള സാധനങ്ങള്‍

  • ഉലുവ  200 ഗ്രാം 
  • നെല്ലുകുത്തരി  150 ഗ്രാം
  • ശര്‍ക്കര  200 ഗ്രാം
  • തേങ്ങ  ഒരു മുറി

തയ്യാറാക്കുന്ന വിധം

ഉലുവ കഴുകി തലേ ദിവസം തന്നെ കുതിര്‍ത്തു വെക്കണം. രാവിലെ അരി കഴുകിയതും തലേ ദിവസം കുതിര്‍ത്ത ഉലുവയും (കുതിരാനെടുത്ത വെള്ളം കളയരുത്. അതേ വെള്ളം ചേര്‍ക്കണം. അല്ലെങ്കില്‍ ഉലുവയുടെ ഗുണം നഷ്ടപ്പെടും) ആവശ്യമെങ്കില്‍ അല്പം വെള്ളവും ചേര്‍ത്ത് വേവിക്കണം. (കുക്കറിലാണെങ്കില്‍ ഒന്നോ രണ്ടോ വിസില്‍ മതിയാകും) അതിലേക്ക് ശര്‍ക്കര ഉരുക്കിയത് അരിച്ചൊഴിക്കണം. വറ്റി വരുമ്പോള്‍ തേങ്ങ ചിരകിയത് അല്പം വെള്ളം ചേര്‍ത്ത് ഒന്ന് ഞെരടിയെടുത്തത് ചേര്‍ക്കണം.

കര്‍ക്കടകത്തില്‍ രാവിലെ പ്രഭാതഭക്ഷണത്തിനു പകരം ഒരാഴ്ച ഇതു കഴിക്കുന്നത് നടുവേദനക്ക് നല്ലതാണെന്നാണ് പഴമക്കാര്‍ പറയുന്നത്. വാതരോഗങ്ങള്‍ക്കും സ്ത്രീകളുടെ ഉദരസംബന്ധമായ രോഗങ്ങള്‍ക്കും ഗര്‍ഭാശയ സംബന്ധമായ രോഗങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഉലുവ. ഉലുവ എപ്പോഴും ദഹനസംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കി നല്ല ദഹനത്തിന് സഹായിക്കുന്നു.