യോഗ മനോഹരമായ സംഗീതംപോലെയാണ്. ശരീരത്തിന്റെ താളവും മനസ്സിന്റെ മാധുര്യവും ആത്മാവിന്റെ ലയവും ഒത്തുചേര്‍ന്ന് ജീവിതമാകുന്ന സ്വരലയം തീര്‍ക്കും. ഒരാളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം പുഷ്ടിപ്പെടുത്താന്‍ നിത്യേനയുള്ള യോഗാഭ്യാസം സഹായിക്കും. യോഗയുടെ മാസ്മരിക ഗുണങ്ങള്‍ ഇങ്ങനെ:

1. സമ്മര്‍ദം അകറ്റി മനസ്സിന് ശാന്തി നല്‍കുന്നു.

2. രോഗപ്രതിരോധശേഷി വര്‍ധിപ്പിച്ച് രോഗങ്ങളെ അകറ്റിനിര്‍ത്തുന്നു.

3. ദിവസത്തില്‍ ഉടനീളം ശരീരത്തിന്  സവിശേഷ ഊര്‍ജം പ്രദാനം ചെയ്യുന്നു.

4. ശരീരത്തിന് വഴക്കമുണ്ടാക്കുന്നു.

5. പേശീബലവും ആരോഗ്യവും വര്‍ധിപ്പിക്കുന്നു.

6. ശരീരഭാരം കുറയ്ക്കാനും നിയന്ത്രിച്ചുനിര്‍ത്താനും സഹായിക്കുന്നു.

7. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.

8. ശ്വാസകോശപ്രശ്നങ്ങള്‍ക്ക് ആശ്വാസമേകുന്നു.
 
9. ഉത്കണ്ഠാരോഗവും ഉയര്‍ന്ന രക്തസമ്മര്‍ദവും കുറയ്ക്കുന്നു.

10. ഓര്‍മശക്തിയും ഏകാഗ്രതയും വര്‍ധിപ്പിക്കുന്നു.

Content Highlights: International Yoga Day 2021 Benefits Of Yoga