കമ്മ്യൂണിറ്റിക്ക് ഇമ്യൂണിറ്റി കിട്ടാന്‍ യോഗ

Published: Jun 20, 2020, 02:43 PM IST
kaithapram
കേള്‍ക്കാം,,,കൊച്ചി പതഞ്ജലി യോഗ ട്രെയ്‌നിങ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ അധ്യക്ഷന്‍ കൈതപ്രം വാസുദേവന്‍ നമ്പൂതിരി യോഗാദിനത്തെക്കുറിച്ച് സംസാരിക്കുന്നു
# കൈതപ്രം വാസുദേവന്‍ നമ്പൂതിരി
yoga

കോവിഡിന്റെ പശ്ചാത്തലത്തില്‍ വീടുകളിലിരുന്ന് യോഗ ചെയ്തുകൊണ്ട് അന്താരാഷ്ട്ര യോഗാ ദിനത്തില്‍ പങ്കാളികളാകാനാണ് ഇത്തവണത്തെ നിര്‍ദേശം. ഇന്നത്തെ സാഹചര്യത്തെ പതഞ്ജലി മുന്‍കൂട്ടികണ്ടു എന്ന് പറയാവുന്ന തരത്തില്‍ യോഗദര്‍ശനത്തില്‍ പറയുന്നുണ്ട്. 

'ശൗചാത് സ്വാംഗ ജുഗുപ്‌സാ പരൈ: അസംസര്‍ഗ:. ' (യോഗദര്‍ശനം- 2-40)
ശുചിത്വം ബോധംകൊണ്ട് തന്റെ അവയവങ്ങളെ മൂടിവെക്കാനുള്ള ശീലം ഉണ്ടാവണം. മറ്റുള്ളവരുമായി സംസര്‍ഗം കുറയ്ക്കണം എന്നാണ് ഇതിന്റെ അര്‍ഥം. അതായത് സാമൂഹിക അകലം പാലിക്കുക. 

കമ്മ്യൂണിറ്റിക് ഇമ്യൂണിറ്റി കിട്ടാന്‍ യോഗ സഹായിക്കും. രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കാനും ശ്വാസകോശത്തെ ശക്തിപ്പെടുത്താനും യോഗ സഹായിക്കും. പ്രാണായാമത്തിന്റെ ആദ്യപാഠങ്ങളിലൂടെ ശ്വാസകോശത്തിന്റെ ശേഷി വര്‍ധിപ്പിക്കാനും യോഗാസനങ്ങളിലൂടെ ശരീരത്തിന്റെയും മനസ്സിന്റെയും സ്വാസ്ഥം, ശക്തി വര്‍ധിപ്പിക്കാനും യോഗ ഫലപ്രദമായ ഉപായമായിരിക്കും എന്ന് ലോകം മനസ്സിലാക്കിയിട്ടുണ്ട്.

Content Highlights: International Yoga Day 2020 Yoga for Immunity Kaithapram Vasudevan Namboothiri speaks, Health

Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.