'യോഗയുടെ ലക്ഷ്യം ദുഃഖം വരുന്നതിനു മുമ്പുതന്നെ അത് തടയുകയാണ്', എന്ന് യോഗയുടെ പ്രയോക്താവായ പതഞ്ജലി പറയുന്നു. അത്യാര്‍ത്തിയോ, കോപമോ, അസൂയയോ, വെറുപ്പോ, നിരാശയോ, എന്തുതന്നെയായാലും അവയെ ശമിപ്പിക്കാനും വഴിതിരിച്ചുവിടാനും യോഗയിലൂടെ സാധിക്കും.

സന്തോഷം വരുമ്പോള്‍ നമ്മളില്‍ വികസിക്കുകയും ദുഃഖം വരുമ്പോള്‍ ചുരുങ്ങുകയും ചെയ്യുന്ന ആ 'എന്തോ ഒന്നി'ലേക്ക് ശ്രദ്ധപതിപ്പിക്കുന്നതാണ് യോഗ. യോഗ നിങ്ങളെ കൂടുതല്‍ ഉത്തരവാദിത്വം ഉള്ളവരാക്കും. ഇതാണ് കര്‍മയോഗ. അവബോധത്തോടെ കാര്യങ്ങള്‍ പറയാനും ചെയ്യാനും കഴിഞ്ഞാല്‍ നിങ്ങള്‍ യോഗിയാണ്.

ശാസ്ത്രം ഉള്ളതിനെ ക്രമാനുഗതവും യുക്തിസഹവുമായി മനസ്സിലാക്കുന്നു. ആ അര്‍ഥത്തില്‍ യോഗ ഒരു ശാസ്ത്രമാണ്, ക്രമാനുഗതമാണ്. 'ഇതെന്താണ്' എന്നറിയുന്നതാണ് ശാസ്ത്രം. 'ഞാനാരാണ്' എന്നറിയുന്നതാണ് ആത്മീയത. എന്നാല്‍, രണ്ടും ശാസ്ത്രമാണ്.

Content Highlights: International Yoga Day 2020 Sri Sri Ravi Shankar