പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനം ഉത്തേജിപ്പിക്കുന്നതിനും ദഹനേന്ദ്രിയങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന യോഗാസനമാണ് വജ്രാസനം. പ്രമേഹം, ദഹനക്കുറവുള്ളവര്‍ എന്നിവര്‍ ഭക്ഷണശേഷം അല്പസമയം ഈ ആസനത്തില്‍ ഇരിക്കുന്നത് നല്ലതാണ്.

ചെയ്യുന്നവിധം

മുട്ടുകാലില്‍ നില്‍ക്കുക. സാവധാനം പിറകോട്ട് ഇരിക്കുക. പാദങ്ങള്‍ക്ക് മുകളില്‍ ഇരിക്കാതെ പൃഷ്ഠം നിലത്ത് അമര്‍ന്നിരിക്കണം. നട്ടെല്ല് വളയാതെ പാദങ്ങള്‍ അതതു വശത്തുള്ള പൃഷ്ഠഭാഗത്തോട് അടുപ്പിച്ച് വെക്കണം. കൈകള്‍ നീട്ടി ഉള്ളംകൈകള്‍കൊണ്ട് കാല്‍മുട്ട് പൊതിയുംവിധം കമിഴ്ത്തി പിടിക്കുക.

Content Highlight: Vajrasana, Daily Yoga, Yoga for health, Simple Yoga, Yoga for disease