ഹൃദയാഘാതം ഏറ്റവും വലിയ മരണകാരണമാകുന്നു. ഹൃദ്രോഗം വിവിധതരത്തിലുണ്ട്. പ്രധാനമായും ഹൃദയത്തിലേക്ക് രക്തംനല്‍കുന്ന കൊറോണറി ആര്‍ട്ടറിയില്‍ അടവുവരുമ്പോള്‍ ആവശ്യമായ രക്തം ലഭിക്കാതെ വരുന്നു. ഇത് ഹൃദയകോശങ്ങളുടെ നാശത്തിന് കാരണമാകുന്നു.

ഹൃദ്രോഗത്തിന് വിവിധ കാരണങ്ങളുണ്ട്. അമിത രക്തസമ്മര്‍ദം, പ്രമേഹം, പുകവലി, അമിതകൊഴുപ്പ്, മാനസികപ്രയാസം തുടങ്ങിയവ. ഹൃദ്രോഗനിയന്ത്രണത്തിന് യോഗയിലെ സ്ട്രച്ചിങ് ആസനങ്ങള്‍ പ്രാണായാമം, യോഗനിദ്ര, ധ്യാനം എന്നിവ വളരെ ഫലവത്താണ്. താഡാസനം ഏറെ ഫലപ്രദമാണ്.

താഡാസനം

താഡാസനം: പാദങ്ങള്‍ ഉപ്പൂറ്റി തൊടുവിച്ച് വിരലുകള്‍ അല്പം അകലത്തില്‍ വെക്കുക. കൈകള്‍ കോര്‍ത്ത് തലയില്‍ കമഴ്ത്തിവെക്കുക. ശ്വാസമെടുത്ത് കൈകള്‍ ഉള്ളനടി മുകളിലേക്കാക്കി നല്ലപോലെ ഉയര്‍ത്തുക. കൈമുട്ട് മടങ്ങാതെ ഉപ്പൂറ്റി ഉയര്‍ത്തി വിരലുകളില്‍ ഉയര്‍ന്നുനില്‍ക്കുക. ശ്വാസംവിട്ട് താഴുക. അഞ്ചുതവണ പരിശീലിക്കുക.

പ്രയോജനം: ശരീരത്തിന്റെ എല്ലാഭാഗത്തും വേണ്ടത്ര വലിച്ചില്‍ അനുഭവപ്പെടുന്നു. രക്തപ്രവാഹം എല്ലായിടത്തും ലഭിക്കാനിടയാകുന്നു. മനസ്സ് ശാന്തമാകുന്നു. അതുവഴി അന്തഃസ്രാവഗ്രന്ഥികളുടെ പ്രവര്‍ത്തനം സന്തുലിതമാകുന്നു. അമിതരക്തസമ്മര്‍ദം നിയന്ത്രിക്കുന്നു. ഇതെല്ലാം ഹൃദ്രോഗനിയന്ത്രണത്തിന് സഹായകമായിത്തീരുന്നു.

Content Highlights: Thadasana