ചെയ്യുന്ന വിധം 

വിരിയില്‍ കമിഴ്ന്നുകിടക്കുക. ഇരുകാലുകളും പിറകോട്ട് മടക്കി അതതുവശത്തെ കൈകള്‍കൊണ്ട് കണങ്കാലില്‍ പിടിക്കുക. തല, നെഞ്ച്, തുട എന്നിവ പരമാവധി ഉയര്‍ത്തുക. ഈ സ്ഥിതിയില്‍ പതുക്കെ ശ്വാസോച്ഛ്വാസം നടത്തുകയോ ശ്വാസം ഉള്ളില്‍ പിടിച്ചുനിര്‍ത്തുകയോ ചെയ്യുക.

ഗുണങ്ങള്‍

ശരീരത്തിന് മൊത്തതില്‍ അയവുലഭിക്കുന്നു. തുടയിലെയും പൃഷ്ഠത്തിലെയും പേശികള്‍ ശക്തിപ്പെടുന്നു. സന്ധികളുടെയും അരക്കെട്ടിന്റെയും മുറുക്കം കുറയുന്നു. നെഞ്ചിന് വിരിവും ശ്വാസകോശങ്ങള്‍ക്ക് വികാസവും ലഭിക്കുന്നു. കൂടുതല്‍ സമയം ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ചെയ്യാവുന്ന നല്ലൊരു ആസനമാണിത്. പ്രമേഹം, വാതകോപം, ദഹനപ്രശ്നം, മലബന്ധം എന്നിവ അകറ്റുന്നു.

മുന്നറിയിപ്പ്

രക്തസമ്മര്‍ദം, ഹൃദ്രോഗം, ഉദരസംബന്ധമായ മറ്റ് പ്രശ്നങ്ങള്‍ എന്നിവയുള്ളവര്‍ ഈ ആസനം ചെയ്യരുത്.

Content Highlight: Dhanurasana, Daily Yoga, Yoga for life, simple yoga,