"തിനഞ്ച് വര്‍ഷത്തോളമായി യോഗ ചെയ്യുന്നയാളാണ് ഞാന്‍. പുലര്‍ച്ചെ അഞ്ചുമുതല്‍ ആറുവരെയാണ് സാധാരണ ചെയ്യുന്നത്. യാത്രകള്‍ കാരണം വൈകിയാണ് ഉറങ്ങുന്നതെങ്കില്‍ ചിലപ്പോള്‍ വൈകും. എങ്കിലും ഏഴുമണിക്കു മുമ്പ് തീര്‍ക്കും. ഒരു മണിക്കൂറോളം വിവിധ ആസനങ്ങള്‍ ചെയ്യും"- ദിവസവുമുള്ള യോഗപരിശീലനത്തെക്കുറിച്ച് മനസ്സ് തുറക്കുന്നത് പിടി തോമസ് എംഎല്‍എ ആണ്. 

ലോ കോളേജില്‍ പഠിക്കുന്ന കാലത്ത് ചിദംബരം എന്നൊരു ഗുരുവില്‍ നിന്നാണ് ആദ്യം യോഗ പഠിച്ചത്. എറണാകുളത്ത് സ്ഥിരതാമസമായതോടെ ഇടപ്പള്ളിയിലുള്ള കെ.പി. ഭാസ്‌കര മേനോന്റെയടുത്ത് പഠിക്കാന്‍ പോയി. കുറേനാള്‍ വീട്ടില്‍ വന്ന് ഒരാള്‍ എന്നെയും ഭാര്യയെയും യോഗ പഠിപ്പിച്ചു.

pt thomasജോലിത്തിരക്കും മറ്റുമുള്ളതിനാല്‍ ഭാര്യയ്ക്ക് ഇപ്പോള്‍ എല്ലാ ദിവസവും യോഗചെയ്യാന്‍ കഴിയുന്നില്ല. കഴിയുന്നതും മുടക്കാതിരിക്കാന്‍ ഞാന്‍ ശ്രമിക്കും. രാത്രി വൈകി യാത്രകഴിഞ്ഞുവന്ന് കിടന്നാലേ മുടങ്ങൂ.

ദിവസം മുഴുവന്‍ പ്രസരിപ്പും പ്രത്യേക ഊര്‍ജവും ഉണ്ടാകുന്നുവെന്നതാണ് എന്റെ അനുഭവം. തിരക്കുള്ള പൊതുപ്രവര്‍ത്തന ജീവിതത്തില്‍ ഇത് ആശ്വാസമാണ്. ശരീരത്തിന്റെ എല്ലാ അവയവങ്ങള്‍ക്കും ഗുണംകിട്ടുന്ന രീതിയിലാണ് ആസനങ്ങള്‍ ചെയ്യുന്നത്.

സൂര്യനമസ്‌കാരം ചെയ്യാറില്ല. പ്രാണായാമം ചെയ്യുന്നുണ്ട്. ശീലമായതിനാല്‍ ഒരു ആസനവും ചെയ്യാന്‍ ഇപ്പോള്‍ പ്രയാസമില്ല. നല്ല ഉറക്കംകിട്ടുകയും ചെയ്യും. 

Content Highlight: PT Thomas MLA, PT Thomas MLA Yoga, Daily Yoga