നട്ടെല്ലിന് ബലം കിട്ടാന്‍ ഹലാസനം

ശ്രീകൃഷ്ണന്റെ ജ്യേഷ്ഠനായ ബലരാമന്റെ ആയുധമായിരുന്നു ഹലം അഥവാ കലപ്പ. ഹലത്തിന്റെ ആകൃതി ഓര്‍മിപ്പിക്കുന്നതിനാല്‍ ഈ ആസനത്തിന് ഹലാസനം എന്ന പേര് വന്നു. ഉടലിന്റെ പിന്‍ഭാഗത്ത് നല്ല വലിവുകിട്ടുന്ന ആസനമാണിത്. കാലിന്റെ പിന്‍പേശികള്‍ക്കും വലിവുകിട്ടും. നട്ടെല്ലില്‍ രക്തപ്രവാഹം വര്‍ധിക്കും. നട്ടെല്ലിന് കൂടുതല്‍ ഊര്‍ജം ലഭിക്കും. കഴുത്തിനും ചുമലിനും വിശ്രമം നല്‍കും. ദഹനശക്തി വര്‍ധിപ്പിക്കും.  
 
ഗര്‍ഭാവസ്ഥയിലും ആര്‍ത്തവ സമയത്തും ഹലാസനം ചെയ്യരുത്.അടിവയറ്റില്‍ വേദന അനുഭവപ്പെടുകയാണെങ്കില്‍ ഹലാസനം നിര്‍ത്തിവയ്ക്കണം.അതേപോലെ പ്ലീഹ, കരള്‍ എന്നിവയ്ക്കും വേദന തോന്നുകയാണെങ്കില്‍ ഈ ആസനം ചെയ്യരുത്. ഹൃദ്രോഗികളും ഹെര്‍ണിയ രോഗികളും രക്തസമ്മര്‍ദ്ദമുള്ളവരും ഈ ആസനം ചെയ്യരുത്.ഹലാസനം ചെയ്യുമ്പോള്‍ ശ്വാസ നിയന്ത്രണങ്ങള്‍ പാലിക്കണം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

More from this section