വയര്‍ കുറയ്ക്കാന്‍ ധനുരാസനം

ധനുസ്സ് എന്നാല്‍ വില്ല്. ഞാണ്‍ വലിച്ചുമുറുക്കിയ വില്ലുപോലെ കാണപ്പെടുന്നതിനാലാണ് ഇതിന് ഈ പേര് വന്നത്. 
കാലിലെ സന്ധികള്‍ക്കും പേശികള്‍ക്കും നട്ടെല്ലിനും വലിവും ആയാസവും കിട്ടുന്നു. വയറില്‍ ഭാരം വരുന്നതിനാല്‍ അവിടെ നല്ല മര്‍ദം കിട്ടുന്നു. ഉദരത്തിലെ അവയവങ്ങള്‍ക്കും ഗ്രന്ഥികള്‍ക്കും മര്‍ദം കിട്ടുന്നു. വയറ് കുറയുന്നു. കഴുത്തും ചുമലുകളും വിരിയുന്നു. ദഹനത്തിന് നല്ലതാണ്. ശരീരത്തിന് ആകൃതി നല്‍കുന്നു. ഉദരത്തിന്റെ ഉള്‍ഭാഗത്ത് ഒരു ഉഴിച്ചിലിന്റെ ഗുണം നല്‍കുന്നതാണ് ധനുരാസനം. ഊരയുടെയും വയറിന്റെയും ഭാഗങ്ങളില്‍ രക്തപ്രവാഹം വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കുന്നു. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

More from this section