യോഗ ചെയ്തു തുടങ്ങുന്നതിനു മുമ്പ് അറിഞ്ഞിരിക്കേണ്ട ചില പ്രാഥമിക കാര്യങ്ങളുണ്ട്. യോഗ പരിശീലിക്കുന്നതിന് മനസുകൊണ്ടും ശരീരം കൊണ്ടും ചില ഒരുക്കങ്ങള്‍ ആവശ്യമാണ്. ഓരോ വ്യക്തിയ്ക്കും തന്റെ ശരീരത്തെ കുറിച്ചുള്ള വ്യക്തമായ ധാരണയോടെ മാത്രമേ യോഗ ആരംഭിക്കാവൂ. യോഗ പരിശീലിക്കാന്‍ അനുകൂലമായ ബാഹ്യ സാഹചര്യങ്ങള്‍ ഒരുക്കേണ്ടതും അയാളുടെ കടമയാണ് . യോഗയുടെ ഫലപ്രാപ്തിക്ക് ശാരീരിക  ക്ഷമത, അനുകൂലാന്തരീക്ഷം, സമീപനം എന്നീ ഘടകങ്ങള്‍ സുപ്രധാനമാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 • ashtangayogaഭക്ഷണം കഴിച്ച് മൂന്നോ നാലോ മണിക്കൂര്‍ കഴിഞ്ഞു മാത്രമേ പരിശീലനം നടത്താവൂ
 • കട്ടിയുള്ള തുണിയോ കമ്പിളിയോ നിലത്തുവിരിച്ച് അതില്‍ കിടന്നുകൊണ്ടു മാത്രം പരിശീലനം നടത്തുക വെറും തറയിലോ മൃദുവായ കിടക്കയിലോ കിടന്നുകൊണ്ട് യോഗ പരിശീലനം പാടില്ല
 • യോഗ പരിശീലന സമയത്ത് ശ്വാസോച്ഛ്വാസം ചെയ്യുന്നത് നിര്‍ദ്ദേശിച്ച വിധത്തില്‍ തന്നെ ആയിരിക്കണം
 • യോഗ പരിശീലനം രാവിലെ ചെയ്യുന്നതാണ് ഉത്തമം
 • രോഗങ്ങളുള്ളവര്‍ യോഗ ചെയ്യുന്നതിനു മുമ്പ് ഒരു ആചാര്യന്റെ ഉപദേശം തേടുന്നത് നന്നായിരിക്കും.
 • പരിശീലിക്കുമ്പോള്‍ അമിതമായി ബലം പ്രയോഗിക്കരുത്. ലഘുവായ പരിശീലനങ്ങളിലൂടെ ശരീരത്തിന് അയവു ലഭിക്കുന്നതാണ്.
 • യോഗ പരിശീലനം നടത്തുന്നത് അടച്ചിട്ട മുറിയിലാകരുത്. മറിച്ച് നല്ല വായു സഞ്ചാരമുള്ള ഒരു സ്ഥലത്തായിരിക്കണം
 • rogasanthikk yogaശക്തമായ കാറ്റു വീശുന്ന സ്ഥലമായിരിക്കരുത്
 • അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക
 • ആര്‍ത്തവകാലത്ത് സ്ത്രീകള്‍ ലഘുവായ ആസനങ്ങള്‍ മാത്രം പരിശീലിക്കുക
 • പച്ചക്കറികള്‍ വേവിക്കാതെ കഴിക്കുക മണം, നിറം, രുചി എന്നിവയ്ക്ക് വേണ്ടിയുള്ള കൃത്രിമ വസ്തുക്കള്‍ ചേര്‍ത്ത ആഹാര സാധനങ്ങള്‍ കഴിക്കാതിരിക്കുക
 • ചായ, കാപ്പി, മത്സ്യം, മാംസം, മുട്ട എന്നിവയുടെ ഉപയോഗം കുറയ്ക്കുക. പുകവലി, മദ്യപാനം എന്നിവ പൂര്‍ണ്ണമായും വര്‍ജ്ജിക്കുക
 • അലുമിനിയം കൊണ്ടു നിര്‍മ്മിച്ച പാത്രങ്ങളുടെ ഉപയോഗം ഒഴിവാക്കുക
 • കറിയുപ്പ്, പഞ്ചസാര എന്നിവയുടെ ഉപയോഗം കുറയ്ക്കുക