ക്ഷണശേഷവും രാത്രി കിടക്കുന്നതിനു മുമ്പും ചെയ്യാവുന്ന യോഗാസനമാണ് സുപ്ത വീരാസനം. 'സുപ്തം' എന്നാല്‍ 'കിടന്ന്' എന്നാണര്‍ഥം. ഇവിടെ വീരാസനത്തില്‍, ഇരുന്ന ശേഷം പിന്നോട്ട് മലര്‍ന്നു കിടക്കുകയാണ് ചെയ്യുന്നത്. 

ചെയ്യുന്ന വിധം

കാല്‍ നീട്ടിയിരിക്കുക. വലതുകാല്‍ മടക്കി കാല്‍പ്പടം പൃഷ്ഠത്തിന്റെ വലതുവശത്ത് മലര്‍ത്തി ചേര്‍ത്തുവയ്ക്കുക. ഇടതുകാല്‍ ഇടതുവശത്തും പൃഷ്ഠം നിലത്തും പതിഞ്ഞിരിക്കും. ഇത് വീരാസനം. ഈ സ്ഥിതിയില്‍ മുട്ടുകുത്തി പിന്നോട്ടു മലര്‍ന്ന് കിടക്കുക. കൈകള്‍ തലയ്ക്കുമേലേ നിലത്ത് മലര്‍ത്തി പതിച്ചുവയ്ക്കുക. ദീര്‍ഘശ്വാസം ചെയ്തുകൊണ്ട് സാധിക്കുന്നത്ര സമയം ഈ സ്ഥിതിയില്‍ തുടരുക.

ഗുണങ്ങള്‍

ഉദര അവയവങ്ങള്‍ക്കും പേശികള്‍ക്കും വലിവും ബലവും കിട്ടും കൂടുതല്‍ നടക്കുകയോ ഓടുകയോ ചെയ്യുന്നവര്‍ ഇതു ചെയ്താല്‍ ആശ്വാസം കിട്ടും. സ്‌പോര്‍ട്‌സ് താരങ്ങള്‍ക്ക് ഉപയോഗപ്രദമാണ്.