വനന്‍ എന്നാല്‍ വായു. മുക്തി എന്നാല്‍ മോചനം. വയറിലുള്ള വായുവിനെ, ഗ്യാസിനെ മോചിപ്പിക്കുക, പുറന്തള്ളുക എന്നതുകൊണ്ടാണ് ഈ പേരു വന്നത്. ഇതിന്റെ പൂര്‍ണ രൂപമാണ് പടത്തിലുള്ളത്. മൂന്നു ഘട്ടമായാണ് ചെയ്യേണ്ടത്.

ചെയ്യുന്ന വിധം

മലര്‍ന്നുകിടക്കുക. ശ്വാസമെടുത്തുകൊണ്ട് വലതുകാല്‍ മടക്കി ഉയര്‍ത്തുക. രണ്ടു കൈകൊണ്ട് നെഞ്ചോട് ചേര്‍ക്കുക. താടി മുട്ടിനു മുട്ടിക്കുക. മറ്റേക്കാല്‍ നിലത്ത് നിവര്‍ന്നു പതിഞ്ഞിരിക്കും. 56 സെക്കന്‍ഡ് ഈ സ്ഥിതിയില്‍ തുടരുക.  ശ്വാസമെടു ത്തുകൊണ്ട് തിരിച്ചുവരിക. ഇതേ പ്രവര്‍ത്തനം ഇടതുകാലില്‍ ചെയ്യുക. ഇതുവരെ പറഞ്ഞത് ഏകപാദ പവനമുക്താസനമാണ്.

ഇനി രണ്ടുകാലിലും കൂടി ഇതേ പ്രവര്‍ത്തനം ചെയ്യുക. ഇതാണ് പൂര്‍ണമായ പവനമുക്താസനം. ദ്വിപാദ പവനമുക്താസനമെന്നും പറയുന്നുണ്ട്.

ഗുണങ്ങള്‍: ഉദരഭാഗത്ത് തങ്ങിനില്‍ക്കുന്ന ദുഷിച്ച വായു പുറത്തുപോകും. ശുദ്ധമായ വായു പ്രവേശിക്കാനവസരം വരും. ദഹനശക്തി വര്‍ധിക്കും. മലശോധന കിട്ടും. കുടവയര്‍ കുറയും. നാഭിക്കു കിഴയുള്ള  അടിവയറിലെ തടിപ്പു കുറഞ്ഞ് മൃദുവാകും. വായുക്ഷോഭം കൊണ്ടുണ്ടാകുന്ന വയറുവേദന ശമിക്കും. നടുവേദനയ്ക്കു കുറവുണ്ടാകും.