ത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ പറ്റിയ ആസനമാണ് വീരാസനം. ധ്യാനത്തിനും ഉപയോഗിക്കാം. ഭക്ഷണം കഴിഞ്ഞും ഈ ആസനം ചെയ്യാം.

ചെയ്യുന്നവിധം

  • കാലുകള്‍ മുന്നോട്ടു നീട്ടിയിരിക്കുക
  • വജ്രാസനത്തിലെപ്പോലെയാണ് കാലുകള്‍. പക്ഷേ വശങ്ങളിലേക്ക് നീക്കുമെന്നു മാത്രം. അതായത് വലതുകാല്‍ മടക്കി കണങ്കാല്‍ വലതുതുടയുടെ അടിയിലാക്കി, കാല്‍പ്പത്തി പൃഷ്ഠത്തിന്റെ വലതുവശത്തു മലര്‍ത്തി ചേര്‍ത്തുവയ്ക്കുക
  • ഇടതുകാല്‍ മടക്കി ഇടതുവശത്തും ഇപ്പോള്‍ പൃഷ്ഠം നിലത്തു പതിഞ്ഞിരിക്കും. നട്ടെല്ല് നിവര്‍ത്തിയിരിക്കണം.
  • കൈപ്പത്തികള്‍ ചിന്മുദ്രയില്‍ മുട്ടിന്മേല്‍ മലര്‍ത്തി വയ്ക്കുക, കൈമുട്ടുകള്‍ നിവര്‍ന്നിരിക്കും. നെഞ്ചു വിരിഞ്ഞിരിക്കും.
  • പിന്നീട് കണ്ണടച്ച് സാധാരണ ദീര്‍ഘശ്വാസത്തോടെ കഴിയുന്നത്രനേരം ഇരിക്കാം.

ഗുണങ്ങള്‍

കാലുകള്‍ക്ക് നല്ല ആകൃതിയും ഭംഗിയും നല്‍കും. സന്ധിവാതത്തിനും വെരിക്കോസ് വെയിന്‍സിനും നല്ലതാണ്. മനസ്സിനു ശാന്തത നല്‍കും.