arpithaത്രിവിക്രമന്‍ എന്നത് മഹാവിഷ്ണുവിന്റെ അപരനാമമാണ്. മഹാവീരന്‍ എന്നര്‍ത്ഥം. ഈ ആസനവും കുറച്ച് അഡ്വാന്‍സ്ഡ് ആണ്. നല്ല വഴക്കമുള്ളവര്‍ക്ക് മാത്രം ചെയ്യാവുന്നതാണ് ഇത്. 
 
ചെയ്യുന്നവിധം

നിവര്‍ന്നു നില്‍ക്കുക. വലതുകാല്‍ വലതുവശത്തുകൂടി ഉയര്‍ത്തുക. 180 ഡിഗ്രി ഉയര്‍ത്തണം. കൈയുടെ സഹായം ഉപയോഗിക്കാം. ഇടതുകൈ കൊണ്ട് വലതുകാല്‍ പെരുവിരല്‍ പിടിക്കുക. വലതുകൈയും ഉയര്‍ത്തി കാല്‍പ്പടം പിടിക്കുക. രണ്ടുകാലുകളും മുട്ടുകള്‍ നിവര്‍ന്ന് വലിഞ്ഞിരിക്കണം. രണ്ടുകൈമുട്ടുകളും ഒരുപോലെ വരണം. ദൃഷ്ടി മുന്നോട്ട് തന്നെ തുടരുക. മുഖത്ത് അല്‍പം പുഞ്ചിരി ആവാം. അല്പനേരം ഈ സ്ഥിതിയില്‍ നിന്ന ശേഷം തിരിച്ചുവന്ന് മറുകാലില്‍ ആവര്‍ത്തിക്കുക.

ഗുണങ്ങള്‍

അരക്കെട്ടിന്റെ പേശികള്‍ക്ക് നല്ല വലിവുകിട്ടുന്നു. അവിടെയുള്ള പേശികള്‍ക്ക് നല്ല രക്തപ്രവാഹം ലഭിക്കും. ഗര്‍ഭപാത്രത്തിനും മറ്റ് ആന്തരിക അവയവങ്ങള്‍ക്കും ഗുണകരമാണ്. നെഞ്ചിനും വികാസം സിദ്ധിക്കും.