Shanmukhiണ്‍ എന്നാല്‍ ആറ് എന്നാണര്‍ത്ഥം. ഷണ്മുഖന്‍ എന്നാല്‍ ആറുമുഖമുള്ള സുബ്രഹ്മണ്യന്‍, കാര്‍ത്തികേയന്‍ ഇത് ആസനമാണെങ്കിലും മുദ്രകളിലുംപെടും. ഇതിനു പല പേരുകളുണ്ട്. പരാങ്മുഖിമുദ്ര, അതായത് ഉള്ളോട്ടുനോക്കുന്നത്. ശാംഭവിമുദ്ര, അതായത് ശംഭു (ശിവന്‍, ഷണ്മുഖന്റെ അച്ഛന്‍)വിന്റെ മകന്റെ മുദ്ര. യോനി (ഉത്സഭവസ്ഥാനം) മുദ്ര അതായത് ഉള്ളോട്ട്, ഉത്ഭവസ്ഥാനത്തേക്കുനയിക്കുന്ന മുദ്ര.

ചെയ്യുന്നവിധം

പത്മാസനത്തില്‍ ഇരിക്കുക, നട്ടെല്ലു നിവര്‍ന്നിരിക്കണം. കൈകള്‍ മടക്കി ഉയര്‍ത്തി പെരുവിരലുകള്‍കൊണ്ട് അതത് ചെവിയുടെ ദ്വാരം അടയ്ക്കുക. കൈത്തണ്ടകള്‍ ഭൂമിക്കു സമാന്തരവും ചുമലിനുനേരെയുമാവണം. ചൂണ്ടുവിരലും നടുവിരലുംകൊണ്ട് കണ്ണുകള്‍ മൂടണം. മോതിരവിരലുകളാല്‍ മൂക്കടയ്ക്കണം.

ചെറുവിരലുകള്‍ മേല്‍ച്ചുണ്ടില്‍ ചേര്‍ക്കണം. ശ്വാസത്തെ ആഴത്തിലും ദീര്‍ഘവും താളത്തിലും ആക്കാന്‍ കൈകളുടെ അടപ്പ് സഹായിക്കും. അന്തര്‍ദൃഷ്ടി നല്‍കാന്‍ ചെവിയും കണ്ണും അടയ്ക്കുമ്പോള്‍ സൗകര്യപ്പെടും. ഈ അവസ്ഥയില്‍ സാധിക്കുന്നത്ര സമയം തുടരാം.

ഗുണങ്ങള്‍

ഇന്ദ്രിയങ്ങളെ പുറത്തേക്കു പോകുന്നതില്‍നിന്നും തടഞ്ഞ് അകത്തേക്ക് തിരിക്കാന്‍ ഈ മുദ്ര സഹായിക്കും. ആന്തരികമായ ശാന്തത അനുഭവപ്പെടും. അഷ്ടാംഗയോഗത്തിലെ അഞ്ചാമത്തെ അംഗം, പ്രത്യാഹാരം, അനുഭവിക്കാന്‍ അവസരമുണ്ടാവും. ഏകാഗ്രത കൂടുമ്പോള്‍ വിചിത്രമായ ശബ്ദങ്ങളും കാഴ്ചകളും അനുഭൂതമാവുമെന്ന് ശാസ്ത്രം പറയുന്നു.