ഹസ്തം പാദത്തില്‍ ചേര്‍ക്കുന്നത് പാദഹസ്താസനം. ഇത് പരിവൃത്തമായാല്, പിരിഞ്ഞാല്‍ പരിവൃത്തപാദഹസ്താസനം. ചിത്രത്തില്‍ കാണുന്നതു പോലെ നല്ല വഴക്കമുള്ളവര്‍ക്ക് മാത്രം പറ്റുന്നതാണ് ആ ആസനം മത്സരങ്ങള്‍ക്കൊപ്പം ചെയ്യാന്‍ പറ്റുന്നതുമാണ്.
ചെയ്യുന്നവിധം
നിവര്‍ന്നുനില്‍ക്കുക. കാലുകള്‍ ഒരു മീറ്റര്‍ അകത്തുക. ശ്വാസം വിട്ടുകൊണ്ട് മുന്നോട്ട് കുനിയുന്നതോടൊപ്പം ശരീരം പിരിച്ച്, നെഞ്ച് മുന്നോട്ട് വിരിഞ്ഞ് വരണം. അരക്കെട്ട് ഭാഗം പൂര്‍ണമായും പിരിഞ്ഞുവരും.ദൃഷ്ടി മുന്നോട്ട്, മുഖത്ത് പ്രസാദം. കൈകള്‍കൊണ്ട് കാലില്‍ പിടിക്കുക. മേല്ക്കൈത്തണ്ട ചുമലിനു നേരെ ഭൂമിക്ക് സമാന്തരമായി വരും. അല്‍പ്പസമയം നിന്നശേഷം ശ്വാസം എടുത്തുകൊണ്ട് തിരിച്ചുവരിക.
ഗുണങ്ങള്‍
അരക്കെട്ടിന് പൂര്‍ണമായ പിരിച്ചില് കിട്ടുന്നു. അരക്കെട്ട് ഉദര ഭാഗങ്ങളിലുള്ള അവയവങ്ങള്‍ക്കും പേശികള്‍ക്കും വലിവും രക്തപ്രസാദവും മാര്‍ദ്ദവവും ലഭിക്കും. തലയിലേക്കും രക്തപ്രവാഹം ലഭിക്കും. ഓര്‍മ്മശക്തി വര്‍ധിക്കാന്‍ നല്ലതാണ്. നല്ല ഏകാഗ്രത ലഭിക്കും. അരക്കെട്ടിനും നട്ടെല്ലിനും വഴക്കം കൂടും.