നുരാസനത്തിന് മുന്നോടിയായി ചെയ്യാവുന്നതാണ് ഈ ആസനം. ഒരു കാലിന്റെ ആകൃതി വില്ലിന്റേതാകുന്നതിനാല്‍ അര്‍ധ ധനുരാസനം എന്ന പേര്  കിട്ടി.

ചെയ്യുന്ന വിധം

കമിഴ്ന്നു കിടക്കുക. കൈകള്‍ മുന്നില്‍ നിവര്‍ത്തി പതിച്ചുവയ്ക്കുക.  വലതു കാല്‍മുട്ടില്‍ മടക്കി 90 ഡിഗ്രിയില്‍ ഉയര്‍ത്തുക.വലതു കൈകൊണ്ട് വലതു കാലിന്റെ ഞരിയാണിയില്‍ പിടിക്കുക.
ശ്വാസം എടുത്തുകൊണ്ട് നല്ലവണ്ണം വലിയുക. കാല്‍പ്പാദം കൊണ്ട്‌ കൈയിനെ പിന്നോട്ട് വലിക്കണം. അപ്പോള്‍ നെഞ്ച് ഉയര്‍ന്നുവരും. ഇടതു കൈയും 
ഇടതു കാലും മുട്ടുകള്‍ മടങ്ങാതെ കഴിയുന്നത്ര ഉയര്‍ത്തണം. ഉദരഭാഗം മാത്രമേ നിലത്തുണ്ടാകൂ. 30 സെക്കന്‍ഡു വരെ ഈ സ്ഥിതിയില്‍ സാധാരണം 
ശ്വാസം ചെയ്തുകൊണ്ട് നിലകൊള്ളുക.പിന്നീട് ഇടതു കാലിലും ആവര്‍ത്തിക്കുക.

ഗുണങ്ങള്‍

വയറിന് കട്ടി കുറയും. കൈകാലുകളുടെ മാംസപേശികള്‍ക്ക് ബലം കിട്ടുന്നു. നടുവുവേദന, കഴുത്തു വേദന മുതലായവയ്ക്ക് ഗുണം കിട്ടും. ഓരോ ഭാഗത്തെയും ശ്വാസകോശങ്ങള്‍ക്ക് വലിവും വികാസവും ശക്തിയും കിട്ടുന്നു. ആസ്ത്മ വരാതിരിക്കാനും ഭേദപ്പെടാനും ഈ ആസനം ഗുണകരമാണ്.