ഹാവിഷ്ണുവിനെ ഓര്‍മിപ്പിക്കുന്ന ഒരു ആസനമാണിത്. പ്രളയകാലത്ത് 'അനന്തന്‍' അഥവാ 'ആദിശേഷന്‍' എന്ന, ആയിരം ഫണമുള്ള സര്‍പ്പത്തിന്റെപുറത്ത് ചരിഞ്ഞു കിടന്നത്രേ.

നടുവേദന, ഹൈഡ്രോസില്‍, വെരിക്കോസ് വെയിന്‍, മുതലായവയ്ക്ക് ഇത് ഗുണകരമാണ്. അരക്കെട്ടിന്റെ ഭാഗത്ത് നല്ല വലിവും അയവും കിട്ടുന്ന ആസനമാണിത്. 

ചെയ്യുന്ന വിധം:

വലതുവശം ചരിഞ്ഞു കിടക്കുക.വലതുകൈ മടക്കി, ഉയര്‍ത്തിയ തലയെ താങ്ങുക (തലയിണയാക്കുക).

ഇടതുകാല്‍ ഉയര്‍ത്തി, ഇടതുകൈ കൊണ്ട്, കാല്‍ച്ചുണ്ട് പിടിക്കുക. ദൃഷ്ടി മേലെ പെരുവിരലിലേക്ക്. കൈകാല്‍ മുട്ടുകള്‍ മടങ്ങരുത്. വലിഞ്ഞ് നില്‍ക്കണം.

ദീര്‍ഘമായി ശ്വാസോച്ഛ്വാസം ചെയ്തുകൊണ്ട് മനസ്സിനെ ശാന്തമാക്കുക. പ്രളയശാന്തമായി ആസ്വദിക്കുന്ന മഹാവിഷ്ണുവിന്റെ മനസ്സ് അറിയുക.