ഭാരതം ലോകത്തിന് നല്കിയ വെള്ളിവെളിച്ചം
അനന്തമായ ചൈതന്യത്തിലേക്ക് മനസ്സിന്റെ വാതായനങ്ങള്‍ തുറന്നിടുന്ന 'യോഗ' ലോകജനതയ്ക്ക് ഭാരതം നല്കിയ സംഭാവനയാണ്. ജൂണ്‍ 21 ലോകം യോഗാദിനമായി ആചരിക്കുമ്പോള്‍ ഒപ്പം ഭാരതം കൂടിയാണ് ആദരിക്കപ്പെടുന്നത്. യോഗ എന്ന വാക്കിന്റെ അര്‍ത്ഥം ചേര്‍ച്ച എന്നാണ്. തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനികകാലത്ത്, മനുഷ്യന്റെ വര്‍ദ്ധിച്ചു വരുന്ന മാനസികപിരിമുറുക്കത്തിന്റെ പിരി അയയ്ക്കാന്‍ യോഗയ്ക്കുള്ള കഴിവ് അതുല്യമാണ്. ശരീരത്തെയും മനസ്സിനെയും താളാത്മകവും ഏകാഗ്രവുമാക്കാനുള്ള വ്യായാമമുറ എന്നനിലയ്ക്കാണ് ഭാരതത്തിന്റെ ഷഡ്ദര്‍ശനങ്ങളില്‍ ഒന്നായ യോഗ വിശദീകരിക്കപ്പെട്ടത്. അറിയാം, യോഗയുടെ ചരിത്രത്തെ കുറിച്ച്..