യോഗ ഭക്ഷണത്തില്‍ ഉപ്പിന്റെ പ്രാധാന്യം പോലെയാണ്. ഉപ്പ് ഭക്ഷണത്തില്‍ കുറച്ചുമതി. പക്ഷേ, ഉപ്പിന് പകരമാവില്ല മറ്റൊന്നും. ഉപ്പില്ലെങ്കില്‍ ഭക്ഷണം രുചികരമാവില്ലെന്ന് മാത്രമല്ല ആരോഗ്യത്തിനും അത് അത്യാവശ്യമാണ്. യോഗയും അതുപോലെയാണ് - മോദി പറഞ്ഞു. യോഗയുടെ അഭാവം ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യു.എന്‍. ജൂണ്‍ 21 അന്താരാഷ്ട്ര യോഗദിനമായി പ്രഖ്യാപിച്ചതിനുശേഷം യോഗയിലൂടെ പുതിയ തൊഴില്‍ ഉയര്‍ന്നുവരുന്നുണ്ടെന്നും മോദി പറഞ്ഞു. യോഗാഭ്യാസം പരിശീലിപ്പിക്കുന്നവരെ ലോകത്തെവിടെയും ആവശ്യമുള്ള സ്ഥിതിയുണ്ട്. മൂന്ന് വര്‍ഷത്തിനുള്ളില്‍ യോഗ പരിശീലിപ്പിക്കുന്ന സ്ഥാപനങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നും യോഗയുടെ തൊഴില്സാധ്യതകള്ക്ക് സര്‍ക്കാര്‍ കൂടുതല്‍ പ്രോത്സാഹനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ രാം നായിക്, യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപ മുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, മറ്റ് മന്ത്രിമാര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരും യോഗയില്‍ പങ്കെടുത്തു. വെള്ള ടീ ഷര്‍ട്ടും പാന്റും അണിഞ്ഞാണ് നരേന്ദ്രമോദി ലഖ്നൗവിലെ ചടങ്ങില്‍ പങ്കെടുത്തത്. രാഷ്ട്രീയനേതാക്കള്‍ക്ക് പുറമേ സംസ്ഥാനത്തെ പ്രധാന പദവികളിലുള്ള ഉദ്യോഗസ്ഥരും യോഗയില്‍ പങ്കെടുത്തു. വന്‍ സുരക്ഷാക്രമീകരണങ്ങളും ലഖ്നൗ ആഷിയാനാ രമാഭായ് അംബേദ്കര്‍ മൈതാനത്തിന്റെ പരിസരത്ത് ഒരുക്കിയിരുന്നു.