കദേശം പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആശുപത്രിയുടെ പേര് മാറി മറ്റൊരു ആശുപത്രിയില്‍ ചെന്നു .അവിടെയാണ് ഞാന്‍ ഡോ.ടിറ്റി ചാക്കോയെ  പരിചയപ്പെടുന്നത്. എട്ടു വര്‍ഷത്തോളം പല പല ആശുപത്രികളില്‍ ഇന്‍ഫെര്‍ട്ടിലിറ്റി ട്രീറ്റ്‌മെന്റ് ചെയ്തു വിജയം കണ്ടെത്താന്‍ സാധിക്കാതെ പുതിയൊരു ഹോസ്പിറ്റലില്‍ കൂടി പരീക്ഷണം തുടരാം എന്ന് കരുതിയാണ് എറണാകുളത്ത് എത്തുന്നത്. 

അവിടെ ഹോസ്പിറ്റലില്‍ കയറി ഡോക്ടറുടെ പേര് ടിറ്റി ചാക്കോ എന്നു കണ്ടപ്പോഴാണ് മനസ്സിലാക്കുന്നത് ആശുപത്രി മാറിപ്പോയി എന്നു.  രജിസ്‌ട്രേഷന്‍ കഴിഞ്ഞു എന്തായാലും വന്നതല്ലേ ഇവിടെ തന്നെ കണ്ടുകളയാം എന്ന് കരുതി ഒരു രൂപവും ഇല്ലാതെ അവിടെ വെയിറ്റ് ചെയ്തു. പേര് കണ്ടപ്പോള്‍ പുരുഷ ഡോക്ടര്‍ ആണോ ലേഡി ഡോക്ടര്‍ ആണോ എന്ന് പോലും മനസ്സിലാവാതെ  അവിടെയിരുന്നു. അടുത്തിരുന്ന രോഗികളില്‍ നിന്നും മനസിലായി ലേഡി ഡോക്ടര്‍ അല്ല എന്ന്.  അകത്തു കയറിയപ്പോള്‍ കണ്ടത് പ്രായംകുറഞ്ഞ ഒരു ചെറുപ്പക്കാരന്‍  ഇതുവരെ ഈ  ചികിത്സയ്ക്കുവേണ്ടി ലേഡി ഡോക്ടറെ മാത്രം കണ്ടു പരിചയിച്ച എനിക്ക് വളരെയധികം ബുദ്ധിമുട്ടു തോന്നി . മനസ്സില്‍ ഉറപ്പിച്ചു ഈ  ആശുപത്രിയിലെ ചികിത്സ ഞാന്‍ ഈ സന്ദര്‍ശനത്തില്‍ തന്നെ  അവസാനിപ്പിക്കുന്നു. 

എട്ടുവര്‍ഷത്തോളം പല ആശുപത്രികളില്‍ ചികിത്സാ നടത്തി വിവിധ ചികിത്സാ സമ്പ്രദായങ്ങളും പരീക്ഷിച്ചു വിജയം കാണാതെയാണ് പുതിയ സ്ഥലത്തെത്തിയത്. വലിയ പ്രതീക്ഷകള്‍ ഒന്നും ഇല്ലാതെയാണ് എത്തിച്ചേര്‍ന്നത്. ഇതു വരെ നടത്തിയ ചികിത്സയുടെ വിശദാംശങ്ങള്‍ മറ്റുമൊക്കെ ഡോക്ടറോട് സംസാരിച്ചു.അതോടൊപ്പം ഒരുപാട് സംശയങ്ങള്‍ ഉണ്ടായിരുന്നു അതൊക്കെ തന്നെ  ചോദിച്ചു വിശദമായി മനസ്സിലാക്കി. പി.ജി.പരീക്ഷ അടുത്തു വരുന്നത് കൊണ്ട് തന്നെ എത്രയും പെട്ടെന്ന്  ഇനി നടത്താനുള്ള അവസാന ചികിത്സയും നടത്തി വിജയമാണോ പരാജയമാണോ ഉറപ്പിക്കണം എന്ന ചിന്ത മാത്രമേ അപ്പോള്‍ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ . 

എന്നാല്‍ എന്നാല്‍ സംസാരത്തിനിടെ ഡോക്ടര്‍ പറഞ്ഞ ഒരു വാചകം ഇന്നും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു ; 'തരിശുഭൂമിയില്‍ വിത്തിട്ടാല്‍ മുളക്കില്ല ഡോക്ടര്‍'.

ഞാന്‍ പഠിച്ച വൈദ്യശാസ്ത്രത്തില്‍ ചികിത്സയില്‍ കാലത്തിനു ഉള്ള പങ്ക് വളരെയധികം പ്രാധാന്യം കൊടുക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഡോക്ടറുടെ ആ  വാചകം എന്റെ ചികിത്സയില്‍ വിജയത്തിലേക്കുള്ള ഒരു വഴിയായി ഞാന്‍ കണ്ടു. 

ഡോക്ടറുടെ ചികിത്സയില്‍ എന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവ് ലഭിച്ചു .ഇത്തരം ചികിത്സയില്‍ വിജയം നേടുന്നതിന് രോഗിയുടെ മാനസിക നില വളരെയധികം പ്രധാനപ്പെട്ടതാണ് . എനിക്ക് അത്തരത്തിലുള്ള ഒരു മാനസിക നില  ഉണ്ടാക്കിയെടുക്കുന്നതിനു ഡോക്ടറുടെ വാക്കുകള്‍ സഹായിച്ചു. എന്റെ സ്വകാര്യ ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും -- ആ ഒരു വാചകം  ഉണ്ടാക്കിയ മാറ്റത്തിന് എക്കാലവും ഡോക്ടറോട് കടപ്പെട്ടിരിക്കുന്നു ..
 
പേര് പറയാന്‍ ആഗ്രഹിക്കാത്ത ടിറ്റി ഡോക്ടറുടെ രോഗിയായിരുന്ന ഒരു ഡോക്ടര്‍.