കോഴിക്കോട്:  മാതൃഭൂമി തയ്യാറാക്കിയ 'സല്യൂട്ട് ദ ഹീറോസ് ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കൊറോണ വ്യാപനത്തിനെതിരെ പൊരുതുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ആദരം അര്‍പ്പിച്ച് മാതൃഭൂമി തയ്യാറാക്കിയ വീഡിയോ ഗാനമാണ് 'സല്യൂട്ട് ദ ഹീറോസ്'. 

ടൊവിനൊ തോമസ് ഉള്‍പ്പെടെയുള്ള ചലചിത്ര താരങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍  ഷെയര്‍ ചെയ്ത വീഡിയോ ഒരു ലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു. നിരവധി പേരുടെ വാട്‌സാപ്പ് ഫെയ്‌സ്ബുക്ക് സ്റ്റാറ്റസുകളിലും ഈ വീഡിയോ ഗാനം നിറഞ്ഞു കഴിഞ്ഞു.  'അഴിയും കൈകള്‍ അകലും മിഴികള്‍'.. എന്നു തുടങ്ങുന്ന ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നതും ആലപിച്ചിരിക്കുന്നതും പ്രശസ്ത ഗായകന്‍ കാര്‍ത്തിക് ആണ്. റഫീഖ് അഹമ്മദിന്റേതാണ് വരികള്‍. 

 
 
 
 
 
 
 
 
 
 
 
 
 

Salute the heroes !!

A post shared by Tovino Thomas (@tovinothomas) on

Content Highlight: Mathrubhumi salute the heroes campaign song goes viral