pathanmthitta
മാലിന്യം കൊണ്ടുപോകുന്ന ജീവനക്കാർ |ഫോട്ടോ: കെ. അബൂബക്കർ

പത്തനംതിട്ട: കൊറോണ ഐസൊലേഷന്‍ വാര്‍ഡുകളില്‍നിന്ന് കിലോക്കണക്കിന് ആശുപത്രി മാലിന്യമാണ് നഴ്‌സുമാരും ശുചീകരണ ജീവനക്കാരും ദിവസവും നീക്കംചെയ്യുന്നത്.

രണ്ട് ഐസൊലേഷന്‍ വാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍നിന്നു മാത്രം ദിവസവും 75-150 കിലോ മാലിന്യമാണ് സംസ്‌കരണത്തിനയക്കുന്നതെന്ന് ജനറല്‍ ആശുപത്രിയിലെ റെസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ആശിഷ് മോഹന്‍ പറഞ്ഞു.

ഭക്ഷണാവശിഷ്ടം മുതല്‍ പേഴ്‌സണല്‍ പ്രൊട്ടക്ടീവ് എക്വുപ്‌മെന്റ് (പി.പി.ഇ.) വരെയുള്ള മാലിന്യം അതിസൂക്ഷ്മതയോടെ കൈകാര്യം ചെയ്യുന്നു.

ഐ.എം.എ.യുടെ മേല്‍നോട്ടത്തില്‍ പാലക്കാട്ട് പ്രവര്‍ത്തിക്കുന്ന ഇമേജിന്റെ (ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഗോ ഇക്കോ ഫ്രണ്ട്ലി) യൂണിറ്റിലാണ് മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നത്.