അതിജീവനം ആനന്ദം നല്‍കുന്ന അനുഭൂതിയാണ്. ആ അനുഭൂതി കൃത്യമായി അനുഭവിച്ച് അറിഞ്ഞവരാണ് പത്തനംതിട്ട ജില്ലയിലെ ജനങ്ങള്‍. കാര്യം കൊറോണ എന്ന മഹാമാരിയെ ഒരുപരിധി വരെയെങ്കിലും ഇല്ലാതാക്കാന്‍ ഈ നാടിന് ഇപ്പോള്‍ സാധിച്ചിരിക്കുന്നു. സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളും ജനങ്ങളും ഒറ്റക്കെട്ടായി ചേര്‍ന്ന് പ്രവര്‍ത്തിച്ചത് കൊണ്ടാണ് അങ്ങനൊരു അവസ്ഥയിലേക്ക് ഈ നാട് എത്തപ്പെട്ടത്. അതിനെല്ലാം നേതൃത്വം നല്‍കിയത് ഈ ജില്ലയുടെ കളക്ടറാണ്. കളക്ടര്‍ പി.ബി. നൂഹ്. കൊറോണ കാലത്തെ കളക്ടര്‍ - പത്തനംതിട്ട കളക്ടര്‍ പി.ബി. നൂഹുമായുള്ള പ്രത്യേക അഭിമുഖം.