കൊറോണയെ കഴുകിക്കളയാം... ലോകമേ നന്നായി കൈകഴുകൂ... 'സേഫ് ഹാന്‍ഡ്സ്' ചലഞ്ചുമായി ലോകാരോഗ്യസംഘടന. കൈകഴുകേണ്ടതെങ്ങനെയെന്ന് ലോകത്തെ പഠിപ്പിക്കുകയാണ് ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രിയെസൂസ്.

who

വിശദമായി വിവരിക്കുന്നതിനൊപ്പംതന്നെ കൈകഴുകുന്ന അദ്ദേഹത്തിന്റെ 1.59 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. ട്വിറ്ററില്‍ ലോകാരോഗ്യസംഘടന മുന്നോട്ടുവെച്ച ഈ ചലഞ്ച് ഇപ്പോള്‍ ലോകംമുഴുവന്‍ ഏറ്റെടുക്കുകയാണ്. ഒട്ടേറെപ്പേരാണ് ലോകാരോഗ്യസംഘടനയെ ടാഗുചെയ്ത് അവര്‍ കൈകഴുകുന്ന വീഡിയോ പോസ്റ്റുചെയ്യുന്നത്. 60 ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള ലോകാരോഗ്യസംഘടനയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ വന്ന വീഡിയോ രണ്ടുദിവസത്തിനകം 10 ലക്ഷം പേര്‍ കണ്ടുകഴിഞ്ഞു. വീഡിയോ 12,000 പേര്‍ പങ്കുവെച്ചു. സിനിമാതാരങ്ങളായ ദീപികാ പദുക്കോണ്‍, പ്രിയങ്ക ചോപ്ര, അര്‍ണോള്‍ഡ് ഷ്വാസ്നേഗര്‍, ബ്രസീലിയന്‍ ഫുട്ബോള്‍ താരം കക്ക... തുടങ്ങിയവരോട് സേഫ് ഹാന്‍ഡ്സ് ചലഞ്ച് ഏറ്റെടുക്കാന്‍ ജനറല്‍ ടെഡ്രോസ് അഥനോം ട്വിറ്ററിലൂടെ ആവശ്യപ്പെടുകയും ചെയ്തു.

ഹാപ്പി ബെര്‍ത്ത് ഡേ ടൂ യൂ... പാടാം

കൈകഴുകുമ്പോള്‍ രണ്ടുതവണ 'ഹാപ്പി ബെര്‍ത്ത് ഡേ ടൂ യൂ...' പാട്ടുപാടാം. അത്രയും സമയം കൈകഴുകാനെടുക്കണം. ലോകാരോഗ്യ സംഘടനയുടെ ചുവടുപിടിച്ച് ട്വിറ്ററില്‍ പ്രചരിക്കുന്ന വീഡിയോയാണിത്. ചുരുങ്ങിയത് 20 സെക്കന്‍ഡുകളെങ്കിലും സോപ്പുപയോഗിച്ച് കൈ വൃത്തിയായി കഴുകിയാല്‍ കൊറോണയെ ചെറുത്തുതോല്‍പ്പിക്കാമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

Content Highlights: Safe Hands Challenge by World Health Organisation