പ്രവാസികളുടെ മടങ്ങിവരവോടു കൂടി കേരളത്തില്‍ കോവിഡ് കേസുകളുടെ എണ്ണം കൂടിക്കൂടി വരികയാണു. കേസുകളുടെ എണ്ണം കുത്തനെ കൂടിയാല്‍ അതു സാമൂഹിക വ്യാപനത്തിലേക്കും പ്രത്യാഖ്യാതങ്ങളിലേക്കും പോകാനുള്ള സാധ്യത അതിവിദൂരമല്ല. അതിനാല്‍ സമൂഹത്തിലെ അടിത്തട്ട് മുതല്‍ കാര്യക്ഷമമായ പ്രതിരോ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയാല്‍ മാത്രമേ രോഗവ്യാപന സാധ്യത കുറക്കാന്‍ സാധിക്കൂ. റസിഡന്റ്‌സ് അസ്സോസിയേഷനുകള്‍ക്ക് ഈ ഒരു സാഹചര്യത്തില്‍ ജനങ്ങളുടെ ഇടയില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്താന്‍ കഴിയേണ്ടതുണ്ട്.
റസിഡിന്റ്‌സ് അസോസിയേഷനുകള്‍ക്ക് കീഴില്‍ വരുന്ന പ്രദേശങ്ങളില്‍ break the chain corner സജ്ജീകരിക്കുകയും ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.
 
റസിഡിന്റ്‌സ് അസോസിയേഷനുകള്‍ക്ക് കീഴില്‍ വരുന്ന പ്രദേശങ്ങളില്‍ വിദേശത്തുനിന്നോ മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുണ്ടെങ്കില്‍ യഥാ സമയം ആരോഗ്യ വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെന്ന് ഉറപ്പാക്കുക.
 
സമ്പര്‍ക്ക നിയന്ത്രണത്തിലും വിലക്കിലുമുള്ള വ്യക്തികള്‍ അതു കൃത്യമായി പാലിക്കുന്നുണ്ടോയെന്നും വീഴ്ച വരുത്തിയാല്‍ അതു യഥാ സമയം ആരോഗ്യവകുപ്പിനെ അറിയിക്കേണ്ടതുമാണ്.
സാമൂഹിക അകലം വ്യക്തി ശുചിത്വം പരിസര ശുചിത്വം ശരിയായ ചുമ ശീലങ്ങള്‍ ഇവയെപറ്റിയുള്ള ശരിയായ  അവബോധം ജനങ്ങള്‍ക്ക് കൊടുക്കുക
സമ്പര്‍ക്ക നിയന്ത്രണത്തിലും വിലക്കിലുമുള്ള റസിഡിന്റ്‌സ് അസോസിയേഷനുകള്‍ക്ക് കീഴില്‍ വരുന്ന വ്യക്തികള്‍ക്ക് യഥാസമയം ഭക്ഷണവും മറ്റു സൌകര്യങ്ങളും ലഭ്യമാകുന്നുണ്ടോയെന്നു ഉറപ്പുവരുത്തുക.
ആ പ്രദേശത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചു പ്രവര്‍തനങ്ങളില്‍ പങ്കാളിയാവുക
ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഐസോലേഷനില്‍ കഴിയുന്ന വ്യക്തികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വേണ്ട പിന്തുണ നല്‍കുക
ലോക്ക് ഡൌണ്‍ കാലയളവില്‍ ആ പ്രദേശത്തെ എല്ലാ ജനങ്ങള്‍ക്കും ഭക്ഷണ ലഭ്യത ഉറപ്പു വരുത്തുക
ഗവണ്മെന്റും ആരോഗ്യ വകുപ്പും നിര്‍ദ്ദേശിക്കുന്ന എല്ലാ നിയമങ്ങളും വ്യക്തികള്‍ പാലിക്കുന്നുണ്ടോയെന്നു ഉറപ്പുവരുത്തുക.
 
Content Highlight: Residents' Associations  and Covid Resistance Activities!