• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Health
More
Hero Hero
  • News
  • Features
  • MyPost
  • Videos
  • Hair & Beauty
  • Yoga
  • Diseases
  • Parenting
  • ArogyaMasika
  • Dr.V.P.Gangadharan
  • Mental Health
  • Sexual Health
  • Women's Health
  • Fitness
  • Blood Donors Club
  • Preg. Calendar

മരണവുമായി എത്തുന്ന കൊറോണയുടെ രണ്ടാം ഇന്നിങ്സ്

Apr 3, 2020, 10:23 AM IST
A A A

ഇനി ഈ വിഷയത്തില്‍ മുന്നറിയിപ്പില്ല. നമ്മള്‍ സാമൂഹ്യബോധം ഉള്ളവരാണോ അല്ലയോ എന്നത് അടുത്ത നാലാഴ്ചക്കകം വ്യക്തമാകും

# മുരളി തുമ്മാരുകുടി
Thummarukudy
X

Image credit: FB

കൊറോണ വൈറസ് ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം അരലക്ഷം പിന്നിടുമ്പോള്‍ കോവിഡ്-19 രോഗവ്യാപന തോതിനെക്കുറിച്ചും കോവിഡ് 19 ചികിത്സയില്‍ കേരളത്തിന്റെ മുന്നേറ്റത്തെക്കുറിച്ചും മുരളി തുമ്മാരുകുടി ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് വായിക്കാം. 
ഫേസ്ബുക്ക് കുറിപ്പിലേക്ക്.

നീണ്ട കുറിപ്പാണ്, ശ്രദ്ധിച്ചു വായിക്കണം.

ജനുവരി 20 നാണ് അമേരിക്കയില്‍ ആദ്യത്തെ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്തത്. രണ്ടു മാസം കഴിഞ്ഞ് മാര്‍ച്ച് 20 ആയപ്പോള്‍ അത് 19000 ആയി. ഇന്നിപ്പോള്‍ കേസുകളുടെ എണ്ണം രണ്ടുലക്ഷം കവിഞ്ഞു. അമേരിക്കയിലെ നിയന്ത്രണങ്ങള്‍ ഏപ്രില്‍ അവസാനം വരെയെങ്കിലും ഉണ്ടാകുമെന്നും മരണങ്ങളുടെ എണ്ണം ഒരു ലക്ഷത്തിന് മുകളിലെത്താമെന്നും പ്രവചിച്ചിരിക്കുന്നത് അമേരിക്കന്‍ പ്രസിഡന്റ് തന്നെയാണ്.

ജനുവരി 29 നാണ് കേരളത്തില്‍ ഒന്നാമത്തെ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ടു മാസം കഴിഞ്ഞ് മാര്‍ച്ച് 29 ന് കേസുകള്‍ 165 ആയി. രണ്ടുമാസം കഴിഞ്ഞപ്പോള്‍ അമേരിക്കയില്‍ കേസുകള്‍ 19000 ആയി എന്ന് ഓര്‍ക്കുക. അമേരിക്കയില്‍ കേരളത്തിന്റെ പത്തിരട്ടി ജനസംഖ്യയുണ്ട്. ജനസംഖ്യാനുപാതികമായി പറഞ്ഞാല്‍ പോലും രണ്ടുമാസം കഴിഞ്ഞപ്പോഴത്തെ കേരളത്തിന്റെ പത്തിരട്ടി കേസുകളില്‍ അധികം അമേരിക്കയില്‍ ഉണ്ടായിരുന്നു.

ഇതൊരു ഫ്‌ളൂക്ക് (പൊട്ടഭാഗ്യം) ആണെന്ന് വേണമെങ്കില്‍ നമുക്ക് പറയാം. അതുകൊണ്ട് ജനുവരി 29 ന് ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്ത ചില രാജ്യങ്ങളിലെ രണ്ടു മാസം കഴിഞ്ഞുള്ള കേസുകളുടെ എണ്ണം നോക്കാം.

ഇറ്റലി - ആദ്യ കേസ് ജനുവരി 29
മാര്‍ച്ച് 29 - 97869 കേസുകള്‍
ഫിലിപ്പീന്‍സ് - ആദ്യ കേസ് ജനുവരി 29
മാര്‍ച്ച് 29 - 1418 കേസുകള്‍

രണ്ടും കേരളത്തിലേക്കാള്‍ കൂടുതല്‍, ഇറ്റലിയില്‍ മരണം പതിനായിരം കടന്നു. കേരളത്തില്‍ മരണം ഇപ്പോള്‍ രണ്ടു മാത്രം.
നമുക്ക് ശേഷം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ചില രാജ്യങ്ങളുടെ ഇപ്പോഴത്തെ സ്ഥിതി നോക്കാം.
ജനുവരി 30 നാണ് സ്പെയിനില്‍ ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നവിടെ കേസുകളുടെ എണ്ണം ഒരു ലക്ഷത്തിന് മുകളില്‍.

ജനുവരി 30 നാണ് യു.കെയില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് കേസുകളുടെ എണ്ണം 25000 ന് മുകളില്‍.
ഫെബ്രുവരി 3 ന് ബെല്‍ജിയത്തില്‍ ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് 13000 ന് മുകളില്‍.
ഫെബ്രുവരി 24 ന് സ്വിറ്റ്സര്‍ലണ്ടില്‍ ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് 17000 ന് മുകളില്‍.
ഈ പറഞ്ഞ രാജ്യങ്ങളില്‍ ഫിലിപ്പീന്‍സ് ഒഴിച്ചുള്ള രാജ്യങ്ങളെല്ലാം വികസിത രാജ്യങ്ങളാണ്. അതിനാല്‍ അവിടങ്ങളില്‍ കൂടുതല്‍ ടെസ്റ്റിങ്് നടക്കുന്നതുകൊണ്ട് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാനുള്ള സാധ്യതയുമുണ്ട്.

ഇനി നമുക്ക് മരണ സംഖ്യയുടെ കണക്ക് നോക്കാം.
ഇറ്റലി- 13000 +
ഫിലിപ്പീന്‍സ്- 96
സ്പെയിന്‍- 9000 +
യു.കെ.- 2300 +
ബെല്‍ജിയം- 800 +
സ്വിറ്റ്‌സര്‍ലാന്‍ഡ്- 400 +

അപ്പോള്‍ കേരളത്തില്‍ സംഭവിച്ചത് പൊട്ടഭാഗ്യം അല്ല. ജനുവരി 29 ന് ശേഷം ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്ത 34 രാജ്യങ്ങളില്‍ കേസുകളുടെ എണ്ണം ആയിരത്തില്‍ കൂടുതലായി. കൂടുതല്‍ ടെസ്റ്റുകള്‍ ചെയ്തത് കൊണ്ടാണെന്ന് വേണമെങ്കില്‍ നമുക്ക് വാദിക്കാമെങ്കിലും മൊത്തം മരണം നൂറില്‍ കവിഞ്ഞ രാജ്യങ്ങള്‍ 13 ഉണ്ട്. ഇന്നും കേരളത്തില്‍ മരണത്തിന്റെ എണ്ണം രണ്ടാണെന്ന് ചിന്തിക്കണം.

നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ കാര്യക്ഷമത കൊണ്ട് മാത്രമാണ് ഇത് സംഭവിച്ചത് എന്നുള്ളതില്‍ എനിക്ക് ഒരു സംശയവുമില്ല. രണ്ടു വര്‍ഷം മുന്‍പ് നിപ്പ നേരിട്ട പരിചയം ഇത്തരം കേസുകളെ ഗൗരവമായി എടുക്കാന്‍ നമ്മെ ശീലിപ്പിച്ചു. ട്രാക്കിങ്ങ്, ട്രേസിങ്, ഐസൊലേഷന്‍ പ്രോട്ടോക്കോള്‍ ഇവയെല്ലാം നമുക്ക് പരിചിതമായതിനാല്‍ പെട്ടെന്ന് പ്രയോഗിക്കാന്‍ സാധിച്ചു. ഇതിന്റെ ക്രെഡിറ്റ് ഈ സര്‍ക്കാരിന്റേത് മാത്രമല്ല. വര്‍ഷങ്ങളായി ആരോഗ്യരംഗത്ത് നടത്തിയ മുതല്‍ മുടക്ക്, അതുണ്ടാക്കിയ പൊതുജനാരോഗ്യ സംവിധാനങ്ങള്‍, ആത്മാര്‍ത്ഥയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ഇവയെല്ലാം കൂടിച്ചേര്‍ന്നാണ് ഈ വിജയം നമുക്ക് സമ്മാനിച്ചത്. നമുക്കെല്ലാവര്‍ക്കും അഭിമാനിക്കാം.

അതേസമയം കേരളത്തെക്കാളും എത്രയോ ആളോഹരി വരുമാനമുള്ള രാജ്യങ്ങളിലും എത്രയോ നല്ല ആരോഗ്യ സംവിധാനങ്ങളുള്ള സ്ഥലങ്ങളിലും മരണസംഖ്യ ആയിരങ്ങള്‍ കടക്കുന്‌പോള്‍, ഉള്ള പരിമിതമായ സൗകര്യങ്ങള്‍ ഉപയോഗിച്ച് മരണസംഖ്യ പിടിച്ചുനിര്‍ത്തിയ സര്‍ക്കാരിനെയും അതിന് മുന്നില്‍ നിന്ന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും നമുക്ക് അംഗീകരിക്കാതിരിക്കാന്‍ കഴിയില്ല

ഇന്ന് കൊറോണയുടെ പിടിയില്‍ പെട്ട് ചക്രശ്വാസം വലിക്കുന്ന മറ്റു രാജ്യങ്ങളിലെ നേതൃത്വം, ഈ വിഷയത്തെ ആദ്യത്തെ കേസ് ഉണ്ടായ സമയത്ത് എങ്ങനെയാണ് സമീപിച്ചതെന്ന് അന്വേഷിച്ചാല്‍ കേരളത്തിലെ നേതൃത്വത്തിന്റെ മാറ്റ് നമുക്ക് മനസ്സിലാക്കാന്‍ പറ്റും. എന്നാല്‍ കൊറോണ ട്വന്റി ട്വന്റി മാച്ച് അല്ല, ഒന്നില്‍ കൂടുതല്‍ ഇന്നിങ്സുള്ള ടെസ്റ്റ് മാച്ച് ആണ് എന്ന് ഞാന്‍ പറഞ്ഞല്ലോ. അതുകൊണ്ട് തന്നെ ഒന്നാം റൗണ്ട് വിജയിച്ചു എന്ന് കരുതി പാഡ് അഴിച്ചുവെച്ച് ഷാംപൈന്‍ കുടിക്കാന്‍ സമയമായിട്ടില്ല.

ഒന്നാം റൗണ്ടിലെ വിജയത്തിന് ശേഷം കേരളം ഇപ്പോള്‍ കൊറോണയുടെ രണ്ടാമത്തെ വരവ് നേരിടുകയാണ്. മാര്‍ച്ച് എട്ടിനാണ് കേരളത്തില്‍ കൊറോണയുടെ രണ്ടാമത്തെ സെറ്റ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ന് കേസുകള്‍ 265 ആയി (ഒന്നാം റൗണ്ട് ഉള്‍പ്പെടെ).

ഇതേ ദിവസം (മാര്‍ച്ച് എട്ടിന്) ശേഷം ആദ്യത്തെ കേസുണ്ടായ മറ്റു രാജ്യങ്ങളുടെ കാര്യം നോക്കാം.

ഈ രാജ്യങ്ങളില്‍ ടര്‍ക്കിയും പനാമയും ഒഴിച്ചുള്ള രാജ്യങ്ങളില്‍ കേസുകള്‍ ആയിരത്തില്‍ താഴെയാണ്. പൊതുവില്‍ അഞ്ഞൂറിന് താഴെയും. പക്ഷേ മിക്കവാറും രാജ്യങ്ങള്‍ പൊതുവെ ജനസംഖ്യ കേരളത്തേക്കാള്‍ കുറഞ്ഞതോ വളരെ കുറഞ്ഞതോ ആയ സ്ഥലങ്ങളുമാണ്.

ഇപ്പോള്‍ പതിനായിരങ്ങളില്‍ കേസുകള്‍ നില്‍ക്കുന്ന രാജ്യങ്ങളില്‍ ആദ്യത്തെ നാലാഴ്ചത്തെ കേസുകളുടെ വളര്‍ച്ച നോക്കിയാല്‍ ഇപ്പോള്‍ കേരളത്തില്‍ കാണുന്നതുമായി സാമ്യമുണ്ട്.
ഇതിന്റെ അര്‍ഥം രണ്ടാം ഇന്നിങ്‌സില്‍ നമ്മുടെ സ്ഥിതി ഒന്നാം വരവ് പോലെ സുരക്ഷിതമല്ല എന്നാണ്. അടുത്ത പതിനാല് ദിവസത്തിനകം നാം കൊറോണയുടെ വളര്‍ച്ചയെ പൂര്‍ണ്ണ നിയന്ത്രണത്തില്‍ ആക്കിയില്ലെങ്കില്‍ ഒരു മാസത്തിനകം നമ്മളും അമേരിക്കയും ഇറ്റലിയും ഇംഗ്ലണ്ടും പോയ വഴിക്ക് പോകും എന്നാണ്.

ആ വഴി എത്ര ശോചനീയമാണ് എന്നതിന് കുറച്ചു കാര്യങ്ങള്‍ പറയാം. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ലഭ്യമായ പത്രവാര്‍ത്തകളാണ്.

1. Dr Anthony Fauci, the government's top infectious disease expert, said the US could experience more than 100,000 deaths and millions of infections.

2. NHS (UK) staff say they are being put at risk during the coronavirus outbreak because of a lack of protective gear. One doctor told the BBC that frontline healthcare workers felt like 'cannon fodder' as they do not have access to equipment such as face masks.

3. Sixty-one doctors and other healthcare professionals have died of COVID-19 in Italy, which has been the country worst hit by the coronavirus pandemic so far, with 11,591 deaths as of March 30, according to the Johns Hopkins coronavirus resource center.

4. Officials in Spain have not revealed how many, if any, medical workers have died from the coronavirus, but in his most recent briefing about the subject, Fernando Simon, the head of the country's emergency coordination center, said Friday that 9,444 had contracted it. Just six days earlier, the toll stood at 3,475. This meant they accounted for 12 percent of all cases in Spain.

5. German customs authorities have blocked a shipment of protective masks headed toward Switzerland, sparking fresh diplomatic tensions between the two countries as the coronavirus continues to spread throughout Europe.

പതിനായിരങ്ങള്‍ മരിച്ചിരിക്കുന്നു. ലക്ഷക്കണക്കിന് ആളുകള്‍ മരിച്ചേക്കുമെന്ന് നേതൃത്വം മുന്നറിയിപ്പ് നല്‍കുന്നു. ആശുപത്രിയില്‍ കൊറോണയുമായി യുദ്ധം ചെയുന്ന ഡോക്ടര്‍മാര്‍ക്ക് ആവശ്യത്തിന് സുരക്ഷാ ഉപകാരണങ്ങള്‍ കൊടുക്കാന്‍ പോലും രാജ്യങ്ങള്‍ക്ക് കഴിയുന്നില്ല, ആയിരക്കണക്കിന് ആരോഗ്യപ്രവര്‍ത്തകര്‍ രോഗത്തിന് അടിപ്പെടുന്നു.
ഡസന്‍ കണക്കിന് ഡോക്ടര്‍മാര്‍ മരിക്കുന്നു. ഇന്നത്തെ യൂറോപ്പും അമേരിക്കയുമാണ് !

കേരളത്തേക്കാള്‍ പത്തിരട്ടിയെങ്കിലും പ്രതിശീര്‍ഷ വരുമാനമുള്ള വളരെ നല്ല ആരോഗ്യ സംവിധാനങ്ങളുള്ള രാജ്യങ്ങളിലെ കാര്യമാണ്. നാളെ കേരളം ഈ വഴിയില്‍ എത്തിപ്പെട്ടാല്‍ നമ്മുടെ കഥയെന്താകുമെന്ന് ചിന്തിക്കാവുന്നതേ ഉള്ളൂ.

വികസിതരാജ്യങ്ങളില്‍ പോലും രോഗം മൂര്‍ച്ഛിച്ചു വരുന്നവരെ ചികില്‍സിക്കാന്‍ സൗകര്യമില്ലാതെ ആശുപത്രികള്‍ നട്ടംതിരിയുന്നു. ലഭ്യമായ ജീവന്‍രക്ഷാ സൗകര്യങ്ങള്‍ ആര്‍ക്ക് കൊടുക്കണം - അതായത്, ജീവിക്കാനുള്ള അവസരം ആര്‍ക്ക് കൊടുക്കണം, ആര്‍ക്ക് നിഷേധിക്കണം എന്ന ഒട്ടും സുഖകരമല്ലാത്ത ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉണ്ടാക്കുന്നു.

ഈ ലോകത്ത് ഏപ്രില്‍ മാസം തുടങ്ങുമ്പോള്‍ നമ്മുടെ മുന്നില്‍ ഇനി രണ്ടു വഴികളുണ്ട്.

ഒന്ന്, എളുപ്പ വഴിയാണ്. ഇന്ന് പതിനായിരത്തിന്റെ മുകളില്‍ കേസുകളുള്ള രാജ്യങ്ങള്‍ നടന്ന വഴി. ഇരുന്നൂറ് നാനൂറും, നാനൂറ് നാലായിരവും നാലായിരം പതിനായിരവും ആകാന്‍ നാലാഴ്ച പോലും വേണ്ട. പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതുമില്ല. ഈ ലോക്ക് ഡൗണ്‍ സര്‍ക്കാര്‍ പരിപാടിയാണെന്ന് വിശ്വസിക്കുക, അത് നടപ്പിലാക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്തം ആണെന്ന് കരുതുക. എങ്ങനെയും അവരുടെ കണ്ണില്‍ പൊടിയിട്ട് പതിവുപോലെ കാര്യങ്ങള്‍ നടത്തുന്നത് മിടുക്കായി കരുതുക. നമ്മള്‍ വിചാരിക്കുന്നതിലും വേഗത്തില്‍ നമ്മള്‍ പതിനായിരം കടക്കും, പ്രത്യേകിച്ചും കൂടുതല്‍ ടെസ്റ്റുകള്‍ ചെയ്യുന്ന സാഹചര്യത്തില്‍. പതിനായിരം കടന്നാല്‍ പിന്നെ എവിടെ എത്തുമെന്ന് ഇന്ന് ലോകത്തില്‍ ആര്‍ക്കും അറിയില്ല. മരണം രണ്ടില്‍ നിന്നും ഇരുപതും ഇരുന്നൂറും രണ്ടായിരവും ആകും. ആ വഴി നമ്മള്‍ പോയാല്‍ ലോകത്തിന് അത് വലിയൊരു സംഭവം ആവില്ല. ഇറ്റലിയില്‍ പതിനായിരം ആളുകള്‍ മരിക്കുന്‌പോള്‍, ലക്ഷം പേരുടെ മരണത്തിന് അമേരിക്ക തയ്യാറെടുക്കുമ്പോള്‍ കേരളത്തില്‍ മരണങ്ങള്‍ ആയിരം കടന്നാലും അന്‍പതിനായിരം എത്തിയാലും ലോകം അത് ശ്രദ്ധിക്കില്ല. കൊറോണക്കാലത്തെ സ്റ്റാറ്റിസ്റ്റിക്‌സ് ആയി അതവസാനിക്കും.

പക്ഷേ രണ്ടാമത് വഴിയും നമുക്ക് നമ്മുടെ മുന്നിലുണ്ട്.

കേരളത്തിലേക്ക് പുറത്തു നിന്നുള്ള ആളുകളുടെ വരവ് ഏതാണ്ട് പൂര്‍ണ്ണമായി തന്നെ അവസാനിച്ചിരിക്കുകയാണ്. ഇപ്പോള്‍ വൈറസ് ബാധ ഉള്ളവരെ, അവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഏറ്റവും വേഗത്തില്‍ തിരിച്ചറിയണം, ഐസൊലേറ്റ് ചെയ്യണം. രോഗമുള്ളവര്‍ക്ക് സാന്ത്വനവും, മൂര്‍ച്ഛിക്കുന്നവര്‍ക്ക് ജീവന്‍രക്ഷാ പരിചരണവും നല്‍കണം. രോഗമുളളവരില്‍ നിന്നും ഉണ്ടായിരിക്കാന്‍ സാധ്യതയുള്ളവരില്‍ നിന്നും മറ്റുളളവരെ അകത്തി നിര്‍ത്തണം. നമ്മള്‍ ഓരോരുത്തരും പരമാവധി സാമൂഹ്യ അകലം പാലിക്കണം. ലോക്ക് ഡൗണ്‍ കുറച്ചു ബുദ്ധിമുട്ടുണ്ടെങ്കിലും വിജയിപ്പിക്കുന്നത് സര്‍ക്കാരിന്റെ മാത്രമല്ല, നമ്മുടെ സമൂഹത്തിന്റെ ആകെ ഉത്തരവാദിത്തമായി എടുക്കണം. അങ്ങനെ ചെയ്താല്‍ മൊത്തം കേസുകള്‍ പതിനായിരത്തിനുള്ളില്‍ പിടിച്ചുകെട്ടാന്‍ നമുക്ക് സാധിക്കും.

ഈ കൊറോണയുദ്ധത്തെ മുന്നില്‍ നിന്നു നയിക്കുന്ന മുഖ്യമന്ത്രിയുടെ പുറകില്‍ നാം ഒറ്റ മനസ്സോടെ അണിനിരന്നാല്‍, പരിമിതമായ വിഭവങ്ങളും അപരിമിതമായ ആത്മാര്‍ത്ഥതയുമുള്ള നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നമ്മുടെ ആശുപത്രിയുടെ പരിമിതിക്കുള്ളില്‍ ഈ യുദ്ധം ചെയ്യാനുള്ള അവസരം നമ്മള്‍ ഒരുക്കിക്കൊടുത്താല്‍ ഈ യുദ്ധം നമ്മള്‍ ജയിക്കും.

പ്രായമായവരെ ചികില്‍സിക്കണോ മരണത്തിന് വിട്ടുകൊടുക്കണോ എന്ന് ഡോക്ടര്‍മാര്‍ക്ക് തീരുമാനമെടുക്കേണ്ടി വരുന്ന ലോകത്ത് തൊണ്ണൂറു വയസ്സിന് മുകളില്‍ പ്രായമുള്ള കൊറോണ രോഗിയെ കേരളത്തിലെ ആരോഗ്യ സംവിധാനം രക്ഷിച്ചെടുത്തത് ബി.ബി.സിയില്‍ പ്രധാന വാര്‍ത്തയാണ്. ഈ യുദ്ധം നമ്മള്‍ ജയിച്ചാല്‍ ആയിരക്കണക്കിന് മലയാളികളുടെ ജീവന്‍ മാത്രമായിരിക്കില്ല നാം രക്ഷിച്ചെടുക്കുന്നത്, ആരോഗ്യ സംവിധാനങ്ങളുടെ കേരളമാതൃക ലോകം നോക്കിക്കാണുന്ന അവസരം കൂടിയാണ്. കൊറോണക്കാലം കഴിയുന്ന ലോകത്ത് വിശ്വസിക്കാന്‍ കഴിയുന്ന സ്ഥിരതയുള്ള പ്രദേശമായി കേരളം അറിയപ്പെടും. കേരളത്തിലെ സാമൂഹ്യ സാമ്പത്തിക ലാന്‍ഡ്സ്‌കേപ്പ് അത് മാറ്റിമറിക്കും.

ഈ വിജയത്തിനും നമുക്കുമിടക്ക് പുറത്തുനിന്ന് ആരും നില്‍ക്കുന്നില്ല. ഈ യുദ്ധം നാം നമ്മളോട് തന്നെയാണ് ചെയ്യുന്നത്. സര്‍ക്കാര്‍ ചെയ്യേണ്ട ധാരാളം കാര്യങ്ങളുണ്ട്, ടെസ്റ്റിങ്ങുകളുടെ എണ്ണം കൂട്ടുന്നതും, കൂടുതല്‍ കൊറോണ രോഗികളെ ചികിത്സിക്കാനുള്ള സൗകര്യങ്ങര്‍ ഒരുക്കുന്നതും, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ജീവല്‍ഭയമില്ലാതെ ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടാക്കുന്നതും, പൊതുവിലുള്ള ക്രമസമാധാനം നിലനിര്‍ത്തുന്നതും, ആളുകള്‍ക്ക് ഭക്ഷണത്തിനും മറ്റ് ആരോഗ്യ സംവിധാനത്തിലും ബുദ്ധിമുട്ടുകള്‍ വരില്ല എന്ന ഉറപ്പും ഉള്‍പ്പെടെ. അതെല്ലാം അവര്‍ പരിമിതികള്‍ക്കകത്തു നിന്ന് ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്.

നമ്മള്‍ ചെയ്യേണ്ടത് ഒറ്റക്കാര്യമേ ഉള്ളൂ. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും അനുസരിക്കുക. അത് അനുസരിക്കാത്തവരെ പറഞ്ഞു മനസിസ്സിലാക്കാന്‍ ശ്രമിക്കുക. പരസ്പരം കയറുകളാല്‍ ബന്ധിച്ച് കൊടുമുടികള്‍ കയറുന്നവരെ കണ്ടിട്ടില്ലേ, എല്ലാവരും ഒരേ ലക്ഷ്യത്തോടെ മുന്നോട്ട് പോകുകയാണ്. അതിലൊരാള്‍ വരിതെറ്റിയാല്‍ - എടുത്തു ചാടിയാല്‍ അന്ത്യം അയാളുടേത് മാത്രമല്ല, ആ ഗ്രൂപ്പില്‍ എല്ലാവരുടേതുമാണ്.

ഇന്നിപ്പോള്‍ എല്ലാ മലയാളികളും അത്തരം അദൃശ്യമായ ചരടാല്‍ ബന്ധിക്കപ്പെട്ടിരിക്കയാണ്. ഇതില്‍ നിന്നും വരിമാറി നടക്കുന്നവര്‍ അതാരാണെങ്കിലും എല്ലാ മലയാളികളുടേയും ജീവനാണ് അപടത്തിലാക്കുന്നത്. അവരെ വെട്ടിമാറ്റി സമൂഹത്തെ സംരക്ഷിക്കുക എന്നത് ജനാധിപത്യ സമൂഹത്തിന് സാധ്യമല്ല. പതിനായിരത്തിലധികം ആളുകളാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കകം ലോക്ക് ഡൗണ്‍ ലംഘിച്ചത്, ഇവരൊക്കെ നമ്മുടെ തന്നെ ബന്ധുക്കളോ സുഹൃത്തുക്കളോ യാണ്. ഇവരെ കൂടാതെ സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങ് എന്താണെന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കാത്ത എല്ലാവരും, പോലീസുകാരും, പൊതുപ്രവര്‍ത്തകരും ഉള്‍പ്പടെ ഉള്ളവര്‍ മറ്റുള്ളവരുടെ ഭാവി അപകടത്തിലാക്കുകയാണ്. ലോക്ക് ഡൗണ്‍ ആര്‍ക്കും സുഖമുള്ള കാര്യമല്ല, അത് നടപ്പിലാക്കുന്നവര്‍ക്ക് പോലും. പക്ഷെ നമ്മുടെ വീട്ടിലും ആളുടെ എണ്ണം കുറയാതിരിക്കണമെങ്കില്‍ നമ്മുടെ റോഡുകളില്‍ ആളുകളുടെ എണ്ണം കുറയ്ക്കാന്‍ നമ്മള്‍ ശ്രമിച്ചേ തീരൂ. ഇന്ന് നിസ്സാരമായി ചെയ്യുന്ന കൈ കഴുകലും സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങും നാളെ രക്ഷിക്കാന്‍ പോകുന്നത് പതിനായിരങ്ങളെ ആണ്, നമ്മുടെ സമൂഹത്തിന്റെ ഭാവിയെയും.

ഇനി ഈ വിഷയത്തില്‍ മുന്നറിയിപ്പില്ല. നമ്മള്‍ സാമൂഹ്യബോധം ഉള്ളവരാണോ അല്ലയോ എന്നത് അടുത്ത നാലാഴ്ചക്കകം വ്യക്തമാകും. കേസുകള്‍ പതിനായിരം കടക്കുന്ന സാഹചര്യം ഉണ്ടായാല്‍ വില്‍പ്പത്രം എഴുതുന്നതുള്‍പ്പെടെ വ്യക്തിപരമായി എങ്ങനെയാണ് ദുരന്തത്തെ നേരിടാന്‍ തയ്യാറെടുക്കേണ്ടത് എന്നുള്ള പോസ്റ്റുമായി വരാം.

#willweovercome ?

Content Highlights: Muralee Thummarukudy writes on how Kerala managing Covid19

PRINT
EMAIL
COMMENT

 

Related Articles

സെര്‍വിക്കല്‍ കാന്‍സറിനെ പ്രതിരോധിക്കാന്‍ അറിയേണ്ട കാര്യങ്ങള്‍
Health |
Food |
ഇടനേരത്ത് കഴിക്കാന്‍ ചിക്ക്പി സാലഡ്
Health |
നാല്‍പത് കടന്നോ? ദിവസവും നട്‌സ് കഴിക്കൂ, ഡിമെന്‍ഷ്യ വരാതെ നോക്കാം
Kerala |
സംസ്ഥാനത്ത് 6036 പേർക്കുകൂടി കോവിഡ്
 
  • Tags :
    • Covid19
    • Health
    • CoronaVirus
    • Murali Thummarukudy
More from this section
കോഴിക്കോട് കക്കോടി പാലത്തിനു സമീപം വില്‍പ്പനയ്ക്കായി മീനുകള്‍ തട്ടില്‍ ഒരുക്കിവെക്കുന്ന പ്രബിതയും നി
'പെടയ്ക്കണ' മീനില്‍ ജീവിതം കണ്ടെത്തി നിവ്യയും പ്രബിതയും
ബസുടമയായ നജീബും പിതാവ് ഇബ്രാഹിമും കാഞ്ഞിരപ്പൊയില്‍ ചോമങ്കോട്ടെ പോത്ത്ഫാമില്‍
ബസ് വിറ്റാലെന്താ, പോത്തുകച്ചവടമുണ്ടല്ലോ
Abdul Khader
കോവിഡില്‍ വണ്ടി കട്ടപ്പുറത്തായപ്പോള്‍ റോഡരികില്‍ 'ചങ്ക്സ്'നൊപ്പം അബ്ദുള്‍ഖാദര്‍
 കാളികാവ് സ്രാമ്പിക്കല്ലിലെ പ്രവാസി കോണ്‍ക്രീറ്റ് ടീം
പ്രവാസി കോണ്‍ക്രീറ്റ് ടീം പ്രഖ്യാപിക്കുന്നു വിദേശത്തെ തൊഴില്‍ അസ്തമിച്ചാലും വഴിമുട്ടില്ല ജീവിതം
സിജോ ജോസും വിഷ്ണു വേണുഗോപാലും പച്ചക്കറി സൂപ്പര്‍മാര്‍ക്കറ്റില്‍
പണി പോയപ്പോള്‍ പടുത്തുയര്‍ത്തി പച്ചക്കറി സൂപ്പര്‍മാര്‍ക്കറ്റ്
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.