പുതുതായി കോവിഡ്  ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം ദിനം പ്രതി കൂടുകയാണ്. മാത്രമല്ല ഇതില്‍ തന്നെ പലര്‍ക്കും ലക്ഷണങ്ങൾ കാണിക്കാത്ത ഒരവസ്ഥയുമുണ്ട്. ഈ ഒരവസ്ഥയില്‍ ലക്ഷണങ്ങള്‍ കാണിക്കാത്ത രോഗിയിൽനിന്ന് കോവിഡ് 19 പകരുമോയെന്നും പനിയോ ജലദോഷമോ ഉള്ളവരെല്ലാം ആരോഗ്യവകുപ്പിനെ അറിയിക്കണോയെന്നും സ്വാഭാവികമായി ഉയരുന്ന രണ്ട് ചോദ്യങ്ങളാണ്. 

എങ്കില്‍ ലക്ഷണങ്ങൾ കാണിക്കാത്ത രോഗിയിൽനിന്ന് കോവിഡ് 19 പകരുമോ?
കോവിഡ് ബാധയുടെ തുടക്കത്തിൽ ചെറിയ രോഗ ലക്ഷണങ്ങൾ മാത്രം കാണിക്കുകയോ അല്ലെങ്കില്‍ കാണിക്കാതിരിക്കുകയോ ചെയ്യാം. ഓര്‍ക്കേണ്ട ഒന്നുണ്ട് !...

അത്തരം രോഗികളില്‍ നിന്നും രോഗം പകരാം!

ഓര്‍ക്കുക ! രോഗലക്ഷണമില്ലാത്ത രോഗികളും ഉണ്ടാകാമെന്നു വിദഗ്ധര്‍ പറയുന്നു

എങ്കില്‍ പനിയോ ജലദോഷമോ ഉള്ളവരെല്ലാം ആരോഗ്യവകുപ്പിനെ അറിയിക്കേണ്ടതുണ്ടോ?

രോഗബാധ തിരിച്ചറിഞ്ഞ മേഖലയിൽ നിന്നുള്ളവർ, രോഗസാധ്യതയുള്ള സ്ഥലങ്ങളിൽ യാത്ര ചെയ്തവർ, രോഗബാധയുള്ള വ്യക്തികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവര്‍ തുടങ്ങിയവരാണ്  നിലവില്‍ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യവകുപ്പിനെ അറിയിക്കേണ്ടത്.

ഓര്‍ക്കുക ! രോഗം പിടിപെടാന്‍ സാധ്യതയുള്ള വ്യക്തികള്‍ ( 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, പ്രമേഹം, രക്താദിമര്‍ദ്ദം, ശ്വാസകോശ രോഗങ്ങള്‍,ഗര്‍ഭിണികള്‍,10 വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍, കിടപ്പ് രോഗികള്‍, മറ്റു ജീവിത ശൈലീ രോഗമുള്ളവര്‍) പ്രത്യേകം ശ്രദ്ധ പുലര്‍ത്തേണ്ടതാണു.

ഭയം വെടിയൂ ! ജാഗ്രത കൈവരിക്കൂ!