• വ്യക്തി ശുചിത്വം പാലിച്ചു വേണം ദിവസവും വീടുകളില്‍ പോകേണ്ടത്
• കഴിയുന്നതും സാമൂഹിക അകലം എല്ലായ്‌പ്പോഴും പാലിക്കാന്‍ ശ്രദ്ധിക്കുക
• വീട്ടില്‍ നിന്നും യാത്ര ചെയ്യുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രം മാറിയിട്ട് വേണം ജോലി ചെയ്യുന്ന വീട്ടില്‍ ജോലിക്ക് തയ്യാറാകാന്‍
• കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് കഴുകുക
• തുമ്മുമ്പോഴോ ചുമയ്ക്കുംപോഴോ തോ4ത്തോ തൂവാലയോ ഉപയോഗിച്ച് മൂക്കും വായും മൂടുക
• കൈകള്‍ മുഖത്ത് സ്പര്‍ശിക്കാതെ ശ്രദ്ധിക്കുക
• സമ്പര്‍ക്ക വിലക്കില്‍ ഉള്ള ഏതെങ്കിലും വീട്ടില്‍ ആണെങ്കില്‍ വീട്ടിലെ എല്ലാവരോടും സാമൂഹിക അകലം പാലിക്കുകയും സമ്പര്‍ക്ക വിലക്കിലക്കില്‍ ഉള്ള വ്യക്തി ഉപയോഗിക്കാന്‍ സാധ്യത ഉള്ള സാധനങ്ങള്‍ അവരെ പരിചരിക്കുന്ന വ്യക്തികള്‍ മാത്രം കൈകാര്യം ചെയ്യുകയും ചെയ്യുക.
• സമ്പര്‍ക്ക വിലക്കിലുള്ള വ്യക്തിയുടെ റൂം ഒഴികെ ബാക്കി മുറികള്‍ മാത്രം 0.05 % ബ്ലീച് ലായനി ഉപയോഗിച്ച് വൃത്തിയാക്കുക
• ഒന്നില്‍ കൂടുതല്‍ വീടുകളില്‍ ഒരേ ദിവസം പോകുന്ന ആളാണെങ്കില്‍ അടുത്ത വീട്ടില്‍ പോകുന്നതിനു മുന്പ് വ്യക്തി ശുചിത്വം വരുത്തി വസ്ത്രം മാറിയ ശേഷം വേണം പോകേണ്ടത്
• ഒരു ദിവസത്തെ ജോലിക്ക് ശേഷം തിരികെ സ്വന്തം വീട്ടില്‍ എത്തുന്ന ആള്‍ക്കാരാണെങ്കില്‍, എത്തിയാലുടന്‍ തന്നെ ദേഹ ശുദ്ധി വരുത്തി വസ്ത്രം മാറിയ ശേഷം മാത്രം വീട്ടില്‍ പ്രവേശിക്കുന്നതാണ് അഭികാമ്യം
• മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ആളാണെങ്കില്‍ അതും ഒരു ആല്‍കഹോള്‍ ക്ലീനിംഗ് ലോഷന്‍ ഉപയോഗിച്ച് ക്ലീന്‍ ചെയ്യേണ്ടതാണ്
• പനിയോ ചുമയോ പോലുള്ള രോഗ ലക്ഷണങ്ങള്‍ ഉള്ളപ്പോള്‍ ജോലിയില്‍ നിന്നും വിട്ടു നില്‍ക്കേണ്ടതാണ്
• ജോലിക്ക് ചെല്ലുന്ന വീടുകളില്‍ സമ്പര്‍ക്ക വിലക്ക് ഉണ്ടായിരുന്ന വ്യക്തികള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് രോഗ ബാധ ഉണ്ടാകുന്ന പക്ഷം, വിവരം നിങ്ങളുടെ സ്ഥലത്തെ ആശുപത്രിയില്‍ അറിയിച്ചു ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം നടപടികള്‍ സ്വീകരിക്കുക.
• സംശയ നിവാരണത്തിനായി ദിശ യുടെ ടോള്‍ ഫ്രീ നമ്പര്‍ ലേക്ക് വിളിക്കുക 1056 /0471 255 2056
Content Highlight: precautions that must be taken by workers who go to help the homes