രോഗിയുടെ കിടപ്പ് മുറിക്കുള്ളില്‍ പ്രവേശിക്കുന്നതിനു മുന്പ് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കേണ്ടതാണ് 
സാധ്യമെങ്കില്‍ യാത്ര കഴിഞ്ഞു രോഗിയെ പരിചരിക്കാ9 നില്‍കുമ്പോള്‍ വസ്ത്രം മാറി വൃത്തിയായ വസ്ത്രം ധരിച്ചു മാത്രം രോഗിയുടെ അടുത്ത് ചെല്ലുക ( യാത്ര ചെയ്യാ9 ഉപയോഗിച്ച വസ്ത്രത്തില്‍് രോഗാണുക്കള്‍ പറ്റിപ്പിടിക്കാന്‍ സാധ്യത ഉണ്ട് )
നിര്‍ബന്ധമായും മൂന്ന് ലയ4 ഉള്ള മാസ്‌ക് ഉം കയ്യുറകളും ധരിക്കുക 
രോഗീ പരിചരണത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഗൌണ്‍ കൂടി ധരിക്കേണ്ടതാണ് 
സാമൂഹിക അകലം പാലിക്കാന്‍ പരമാവധി ശ്രദ്ധിക്കുക 
കിടപ്പ് രോഗികളുടെ പരിചരണം പൂര്‍ത്തിയാക്കിയ ശേഷം വ്യക്തി സുരക്ഷാ ഉപാധികള്‍ അന്ഗീകൃത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് നിര്‍മാര്‍ജ്ജനം ചെയ്യേണ്ടതാണ് 
കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷം തിരികെ പോകേണ്ടതാണ് 
വീട്ടില്‍ എത്തിയ ശേഷം വസ്ത്രങ്ങള്‍ 0.05 % ബ്ലീച് ലായനിയില്‍ മുക്കിവച്ച ശേഷം കഴുകി വെയിലത്ത് ഇട്ടു ഉണക്കി എടുത്തു വീണ്ടും ഉപയോഗിക്കുക 
പനി , ചുമ ,ജലദോഷം എന്നീ രോഗ ലക്ഷണങ്ങള്‍ ഉള്ള സമയം രോഗീ പരിചരണത്തില്‍ ഏര്‍പ്പെടാ9 പാടില്ല 
പരിചരിക്കുന്ന രോഗിക്ക് ഏതെങ്കിലും തരത്തിലുള്ള (പനി , ചുമ ,ജലദോഷം ) പുതിയ രോഗ ലക്ഷണങ്ങള്‍ കാണുന്നു എങ്കില്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെ സേവനം ലഭ്യമാക്കാന്‍ വീട്ടുകാരെ സഹായിക്കുക 
ഒന്നില്‍ കൂടുതല്‍ രോഗികളെ ഒരേ ദിവസം പരിചരിക്കുന്ന ഹോം നേഴ്‌സ് ആണെങ്കില്‍ വ്യക്തി സുരക്ഷാ മാര്‍ഗങ്ങള്‍ പ്രത്യേകം ഉപയോഗിക്കേണ്ടതാണ് 
പരിചരിക്കുന്ന രോഗിയുടെ വീട്ടില്‍ സമ്പര്‍ക്ക വിലക്കിലുള്ള ഏതെങ്കിലും വ്യക്തി ഉണ്ടെങ്കില്‍ ഒരു കാരണ വശാലും ആ വ്യക്തിയുടെ മുറിയുടെ അടുത്ത് പോകുകയോ അവരെ പരിചരിക്കാനോ പാടില്ല, കഴിയുന്നതും കിടപ്പ് രോഗിയെ സമ്പര്‍ക്ക വിലക്ക് കാലാവധി കഴിയുന്നത് വരെ മറ്റു വീടുകളിലേക്കോ അല്ലെങ്കില്‍ സമ്പര്‍ക്ക വിലക്കിലുള്ള ആള്‍ തല്‍ക്കാലം മാറി താമസിക്കുന്നതും നിര്‍ദേശിക്കാവുന്നതാണ്. 
സംശയ നിവാരണത്തിനായി ദിശ യുടെ ടോള്‍ ഫ്രീ നമ്പര്‍ ലേക്ക് വിളിക്കുക 1056 /0471 255 2056.
 
Content Highlight: Precautions that the home nurse should take