എല്ലാ സെക്യൂരിറ്റി ജീവനക്കാരും ഡ്യൂട്ടി യില്‍ പ്രവേശിക്കുന്ന സമയം മുതല്‍ ഡ്യൂട്ടി തീരുന്ന സമയം വരെ 3 ലയര്‍  മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കേണ്ടതാണ് .
ഡ്യൂട്ടി സമയത്തു പൊതുജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന (ശരീര പരിശോധന, പൊതുജനങ്ങളുടെ സാധനങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍, എന്നിവര്‍ ) കയ്യുറകളും മാസ്‌കും  നിര്‍ബന്ധമായും ധരിക്കുക.
ഇടയ്ക്കിടെ കൈ കഴുകുക (കയ്യുറകള്‍ ഉപയോഗിക്കുന്നില്ല എങ്കില്‍ )
പൊതു സ്ഥലങ്ങളില്‍ കഴിവതും സ്പര്‍ശിക്കാതെ ഇരിക്കുക. 
ദേഹപരിശോധന നടത്തുന്ന സെക്യൂരിറ്റി ജീവനക്കാര്‍ മെറ്റല്‍ ഡിറ്റക്റ്റര്‍ മറ്റു സുരക്ഷാ ഉപകരണങ്ങള്‍ (വ്യക്തികളുടെ ശരീരവുമായി തൊടുവാന്‍ സാധ്യത ഉള്ളവ ) ഉപയോഗിക്കുന്നു എങ്കില്‍ ഓരോ ഉപയോഗത്തിന് ശേഷം ബ്ലീച് ലായനി ഉപയോഗിച്ചോ, ആള്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസ4 ഉപയോഗിച്ചോ അവ വൃത്തിയാക്കിയ ശേഷം മാത്രം വീണ്ടും ഉപയോഗിക്കുക. 
ഉപഭോക്താവിന് യാതൊരു കാരണവശാലും ഷേക്ക് ഹാന്‍ഡ് പോലുള്ള ഉപചാരങ്ങള്‍ നല്‍കാന്‍ പാടില്ല, പകരം നമസ്‌തേ ഉപയോഗിക്കാം.  
ജീവനക്കാരോടും ഉപഭോക്താവിനോടും സാമൂഹിക അകലം എല്ലായ്‌പ്പോഴും പാലിക്കുക 
ഉപഭോക്താക്കള്‍ അഞ്ച് പേരില്‍ കൂടുതല്‍് ഒരേ സമയം എത്തുന്നത് നിരുല്‍സാഹപ്പെടുത്തുക 
പൊതുസ്ഥലങ്ങളിലെ റയിലുകള്‍, കൈവരികള്‍, കൈപ്പിടികള്‍ എന്നിവ പൊതു ജനങ്ങള്‍ ഉപയോഗിക്കുന്നത് പരമാവധി കുറക്കാന്‍ നിര്‍ദേശിക്കുക. 
ഉപഭോക്താക്കള്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുക. അല്ലാത്തപക്ഷം അങ്ങനെ പാലിക്കണമെന്ന് അവരോട് ആവശ്യപ്പെടുക 
ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോള്‍ മാസ്‌കും കയ്യുറകളും ശരിയായ രീതിയില്‍ നിര്‍മാര്‍ജ്ജനം ചെയ്യേണ്ടതാണ് (അടപ്പുള്ള ബിന്നുകളില്‍ - ഇവ പിന്നീട് ബ്ലീച്ച് ലായനിയില്‍ മുക്കി വച്ച് കുഴിച്ചു മൂടുകയോ കത്തിച്ചു കളയുകയോ ചെയ്യുക. ) നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടതാണ് 
ഉപയോഗിച്ച യൂണിഫോം അണുവിമുക്ത ലായനിയില്‍ മുക്കിയ ശേഷം കഴുകി വെയിലില്‍ ഉണക്കി വീണ്ടും ഉപയോഗിക്കേണ്ടതാണ് 
ഉപയോഗിച്ച മാസ്‌ക്കും കയ്യുറകളും വീണ്ടും ഉപയോഗിക്കാതെ ഇരിക്കുക. 
പനിയോ ചുമയോ പോലുള്ള രോഗ ലക്ഷണങ്ങള്‍ ഉള്ളപ്പോള്‍ ജോലിയില്‍ നിന്നും വിട്ടു നില്‍ക്കേണ്ടതാണ് 
സംശയ നിവാരണത്തിനായി ദിശ യുടെ ടോള്‍ ഫ്രീ നമ്പരിലേക്ക്  വിളിക്കുക 1056 /0471 255 2056.
 
Content Highlight:  Precautions taken by security personnel