കൊറോണവ്യാപനം തുടങ്ങിയപ്പോൾ മുതൽ നമ്മുടെ ആരോഗ്യ വകുപ്പ് നൽകുന്ന സന്ദേശമാണ് SMS പാലിക്കാം എന്നത്. സോപ്പ്, മാസ്ക്ക്, സോഷ്യൽ ഡിസ്റ്റൻസ് എന്നതിന്റെ ഷോർട്ട്ഫോമാണ് ഇത്. നാഷണൽ റൂറൽ ഹെൽത്ത് മിഷന്റെ പുതിയ ആനിമേഷൻ വീഡിയോയുടെയും വിഷയം ഇത് തന്നെ. 'മാസ്കില്ലാതെ നടക്കില്ല, കൊറോണയ്ക്കിടമേ നൽകില്ല..' എന്നിങ്ങനെ ഗാനരൂപത്തിലാണ് വീഡിയോ. കൊറോണ തടയാൻ ഏറ്റവും കൂടുതൽ ആവശ്യമായ മാസ്ക്, വ്യക്തിശുചിത്വം, സാമൂഹ്യ അകലം പാലിക്കൽ എന്നിവ വിഷയമാക്കിയാണ് ഒരുമിനിറ്റ് നീളുന്ന വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.