കോവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിലും മഴക്കാല രോ​ഗങ്ങളെയും ശ്രദ്ധിക്കേണ്ടതുണ്ട്. ഡെങ്കിപ്പനി, ചിക്കുൻ​ഗുനിയ, മലമ്പനി, എലിപ്പനി തുടങ്ങിയ രോ​ഗങ്ങൾ വ്യാപകമാകാൻ ഇടയുള്ള കാലമാണ് മഴക്കാലം. ഈ സാഹചര്യത്തിൽ മഴക്കാല രോ​ഗങ്ങൾ പ്രതിരോധിക്കേണ്ടത് എങ്ങനെയെന്നതിനെക്കുറിച്ച് അറിവ് പകരുന്നതാണ് നാഷണൽ ഹെൽത്ത് മിഷന്റെ പുതിയ ആനിമേഷൻ വീഡിയോ. ഒന്നേകാൽ മിനിറ്റ് ദെെർഘ്യമുള്ള ഈ വീഡിയോയിൽ മഴക്കാല രോ​ഗങ്ങളെക്കുറിച്ചും അവ പ്രതിരോധിക്കേണ്ടത് എങ്ങനെയെന്നതിനെക്കുറിച്ചും വിശദമായി അവതരിപ്പിക്കുന്നുണ്ട്.

Content Highlights:National Health Mission video for awareness against Monsoon Diseases