പാല്‍ , പത്രം, മറ്റു ഭക്ഷണസാധനങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് മുന്‍പായി കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കേണ്ടതാണ്.
ഹാന്‍ഡ് സാനിറ്റൈസര്‍  എല്ലായ്‌പ്പോഴും കൈയ്യില്‍് കരുതേണ്ടതും അത് കൃത്യമായിഉപയോഗിക്കേണ്ടതുമാണ്.
 
ഓണ്‍ലൈന്‍ പണമിടപാട് പരമാവധി പ്രോത്സാഹിപ്പിക്കുക.
പണം നേരിട്ടു ഒടുക്കുന്ന രീതിയാണെങ്കില്‍ പണം കൈകാര്യം ചെയ്ത ശേഷം  കൈ കഴുകുകയോ ഹാന്‍ഡ് റബ്ബ് ഉപയോഗിച്ച് വൃത്തിയാക്കുകയോ വേണം. 
വിതരണസമയത്ത് നിര്‍ബന്ധമായും സാമൂഹിക അകലം പാലിക്കുക (കുറഞ്ഞത് ഒരു മീറ്റ4  എങ്കിലും ).
തുമ്മുമ്പോഴും ചുമയ്ക്കുംപോഴും തൂവാല കൊണ്ട് വായും മൂക്കും മൂടുക.
ഏതെങ്കിലും വിധത്തിലുള്ള രോഗലക്ഷണങ്ങള്‍ ഉള്ളപ്പോള്‍ യാതൊരു കാരണവശാലും വിതരണത്തിന് പോകാന്‍ പാടുള്ളതല്ല. വൈദ്യ സഹായം തേടുക. 
നിങ്ങള്ക്ക് സമ്പര്‍ക്ക വിലക്കുള്ള വ്യക്തികളുമായി അടുത്ത് ഇടപഴകിയിട്ടുണ്ടെങ്കില്‍ ആരോഗ്യ വകുപ്പ് അധികൃതരെ അറിയിച്ചു വേണ്ട നടപടികള്‍ സ്വീകരിക്കുക. 
വിതരണം കഴിഞ്ഞു തിരികെ വീട്ടില്‍് എത്തിയാല്‍് വസ്ത്രങ്ങള്‍് മാറി  കുളിച്ചതിനു ശേഷം മാത്രം വീട്ടില്‍ പ്രവേശിക്കുക.
വിതരണത്തിന് ചെല്ലുമ്പോള്‍ സമ്പര്‍ക്ക വിലക്ക് ഉള്ള വ്യക്തികള്‍ വീട്ടിലുണ്ടോ എന്ന് ചോദിച്ചു മനസിലാക്കുക, ഉണ്ടെങ്കില്‍ സാധ്യമായ അകലം പാലിക്കുക. 
ഹസ്തധാനം പൂര്‍ണ്ണമായി ഒഴിവാക്കുക, നമസ്‌തേ പറഞ്ഞു ഉപചാരം അര്‍പ്പിക്കാം 
ഇതുമായി ബന്ധപ്പെട്ട സംശയ നിവാരണങ്ങള്‍ക്കു ദിശയിലേക്ക് ബന്ധപ്പെടുക.
 
Content Highlight: Instructions to be followed by suppliers (milk, newspaper and other foods)