1. പോസ്റ്റല്‍ ഡെലിവറി പ്രക്രിയയ്ക്കായി നിയോഗിച്ചിട്ടുള്ള ജീവനക്കാര്‍ വ്യക്തിഗത സുരക്ഷാ ഉപാധികളായ മാസ്‌ക്, കയ്യുറകള്‍, സാനിറ്റൈസര്‍ കൂടാതെ കോട്ടണ്‍, പേപ്പര്‍ ബാഗ് എന്നിവ കരുതണം.
2. സുരക്ഷ ഉറപ്പാക്കുന്നതിന് ഗുണഭോക്താവില്‍ നിന്ന് കുറഞ്ഞത് രണ്ട് മീറ്റര്‍ ദൂരം പാലിക്കുക
3. ഇടപാടിന് മുമ്പും ശേഷവും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കാന്‍ ജീവനക്കാരനും കൂടാതെ ഗുണഭോക്താവിനും നിര്‍ദ്ദേശം നല്‍കണം. കൈകഴുകലുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാര്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരിക്കണം കൈകള്‍ കഴുകേണ്ടത്
 4. ബയോമെട്രിക് ഗ്ലാസ് പ്ലേറ്റ് ഓരോ തവണയും വിരല്‍ അടയാളം എടുക്കുന്നതിന് മുമ്പും ശേഷവും സാനിറ്റൈസര്‍കൊണ്ട്  കോട്ടണ്‍  ഉപയോഗിച്ച് വൃത്തിയാക്കണം
5. ഉപയോഗിച്ച കോട്ടണ്‍ ബോള്‍ ഒരു പേപ്പര്‍ കവറില്‍ ഇടുകയും ശ്രദ്ധാപൂര്‍വ്വം നിര്‍മ്മാര്‍ജനം ചെയ്യുകയും വേണം.
സമ്പര്‍ക്ക വിലക്കുള്ള വ്യക്തികളുമായി ഇടപെടുമ്പോള്‍
1. പൊതുജനങ്ങളുമായി ഇടപെടുമ്പോള്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ പാലിക്കുക കൂടാതെ
2. സമ്പര്‍ക്ക വിലക്കുള്ള വ്യക്തികള്‍ക്ക് പണമിടപാട് നടത്തുന്നതിനു ആഴ്ചയില്‍ ഒരു പ്രത്യേക ദിവസംതിരഞ്ഞെടുക്കുക.
3. തപാല്‍ ഡെലിവറി ജീവനക്കാര്‍ സമ്പര്‍ക്ക വിലക്കുള്ള വ്യക്തിയുമായി നേരിട്ടു ബന്ധപ്പെടരുത്
4. ഉപഭോക്താവിന്റെ ഫിംഗര്‍ പ്രിന്റ് എടുക്കുന്നതിനു മുന്‍പും പിന്‍പും കൈകള്‍ സോപ്പും വെള്ളവുംഉപയോഗിച്ചു കഴുകേണ്ടാതാണ്.
5. പേയ്മെന്റ് പൂര്‍ത്തിയാക്കിയ ശേഷം സാനിറ്റൈസര്‍ ഉപയോഗിച്ച് മുഴുവന്‍ ഉപകരണവും വൃത്തിയാക്കുക.
6. ഇടപാടിന് മുമ്പും ശേഷവും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കാന്‍ ജീവനക്കാരനും കൂടാതെ ഗുണഭോക്താവിനും നിര്‍ദ്ദേശം നല്‍കണം
covid സ്ഥിരീകരിച്ച വ്യക്തികളുമായി ഇടപെടുമ്പോള്‍ 
1. കോവിഡ് രോഗികള്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലായതിനാലും ഇവര്‍ക്ക് പരിപൂര്‍ണ സമ്പര്‍ക്ക വിലക്കുള്ളതിനാലും ഇവരുമായുള്ള വിനിമയം രോഗിയുടെ പരിശോധനാ ഫലം നെഗറ്റീവായി ആശുപത്രി വിടുന്നതുവരെ മാറ്റിവെക്കേണ്ടതാണ് 
* ഇതു കൂടാതെ covid പ്രതിരോധ-നിയന്ത്രണവുമായി ബന്ധപ്പെട്ടു ആരോഗ്യവകുപ്പിന്റെ എല്ലാ നിര്‍ദേശങ്ങളും പിന്തുടരേണ്ടാതാണ്.

Content highlight: Instructions for Postal Delivery Employees