ബസ്സിലെ ജീവനക്കാര്‍ നിര്‍ബന്ധമായും ഓരോ യാത്രകള്‍ക്ക് മുന്‍പും ശേഷവും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക. 
യാത്രകള്‍ക്കിടയില്‍ ജീവനക്കാര്‍ ഓരോ 10 മിനിറ്റിലും കൈകള്‍ ഹാന്‍ഡ് റബ് ഉപയോഗിച്ച് വൃത്തിയാക്കിയാല്‍ അഭികാമ്യം ആയിരിക്കും. 
ജീവനക്കാര്‍ 3 ലെയ4 ഉള്ള മാസ്‌ക് ധരിക്കുന്നത് നല്ലതാകും (പൊതു ജനങ്ങള്‍ മാസ്‌ക് ധരിക്കേണ്ടത് ആവശ്യമല്ല, എന്നാലും ഒരു കൂട്ടം വ്യക്തികള്‍ ഉപയോഗിക്കുന്ന ഗതാഗത മാര്‍ഗ്ഗം അയതിനലുള്ള മുന്‍കരുതല്‍ ആയാണ് ഇത് അവലംബിക്കുന്നത് )
ആളുകളെ കുത്തി നിറച്ചു കൊണ്ട് പോകുന്നത് കര്‍ശനമായി ഒഴിവാക്കുക, സീറ്റുകള്‍ നിറഞ്ഞു കവിയുന്ന അവസ്ഥ ഒഴിവാക്കുന്നതാണ് നല്ലത്. 
ഹസ്തധാനം കര്‍ശനമായി ഒഴിവാക്കുക
കഴിവതും യാത്രകാരുമായി അടുത്ത് നില്കാതിരിക്കുക, സാധ്യമായ ദൂരം പാലിക്കുക. 
പനി, ചുമ, ശ്വാസതടസ്സം, എന്നിവ ഉള്ള ജീവനക്കാര്‍ നിര്‍ബന്ധമായും ജോലിയില്‍ നിന്നും വിട്ടു നില്‍ക്കുക. 
വാഹനങ്ങള്‍ ഉപയോഗ ശേഷം വൃത്തിയാക്കാനായി ഒതുക്കി ഇടാവുന്നതാണ്, ഇങ്ങനെ ഒതുക്കി ഇടുമ്പോള്‍ കഴിവതും മനുഷ്യ സാന്നിധ്യം കുറഞ്ഞ സ്ഥലങ്ങളില്‍ ആണെങ്കില്‍ വൃത്തിയാക്കലിനു ശേഷം ഒഴുകി പോകുന്ന ജലം മറ്റുള്ളവര്‍ക്ക് പ്രശ്‌നമുണ്ടാകില്ല. 
യാത്രകള്‍ക്കിടയില്‍ പൊതു ജനങ്ങള്‍ ഛര്‍ദ്ധികുക, ചുമച്ചു കഫം തുപ്പുക, എന്നിവ ഉണ്ടായാല്‍ ഉട9 തന്നെ ബ്ലീച് ലായനി ഉപയോഗിച്ച് വൃത്തിയാക്കുക, അല്ലാത്ത പക്ഷം രോഗം പകരാന്‍ ഉള്ള സാധ്യത ഉണ്ട്. 
വാഹനങ്ങള്‍ വൃത്തിയാക്കുമ്പോള്‍ സര്‍ജിക്കല്‍ മാസ്‌ക്ധരിക്കുക. കഴുകുമ്പോള്‍ പ്ലാസ്റ്റിക് എപ്രോണ്‍ /ഗൌണ്‍ കയ്യുറകളും കണ്ണടകളും ഉപയോഗിച്ചു വാഹനങ്ങള്‍ വൃത്തിയാക്കുക.
വാഹനങ്ങള്‍ കഴുകുന്നതിന് മുന്‍പ് മറ്റു ഖര മാലിന്യങ്ങള്‍ ഒരു ചൂല് ഉപയോഗിച്ച് വൃത്തിയാക്കുക. 
വാഹനങ്ങളുടെഅകവും പുറവും വൃത്തിയാക്കാന്‍ 1% സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനി ഉപയോഗിക്കാം. ബ്ലീച് ലായനി ഉപയോഗിക്കുമ്പോള്‍ വാഹനത്തിന്റെ എല്ലാ ഭാഗത്തും ലായനി വീണു നനഞ്ഞു എന്ന് ഉറപ്പാക്കി കഴുകുക. 
ലോഹ ഭാഗം സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനി ഉപയോഗിച്ച് നന്നായി കഴുകണം.
മറ്റ് ഇന്റീരിയര്‍ ഭാഗങ്ങള്‍ സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനി ഉപയോഗിച്ച് മോപ്പ് ചെയ്യുക
അതിനുശേഷംവാഹനത്തിന്റെ എല്ലാ വാതിലുകളും ജനലുകളും തുറന്നിടുക
ഓരോ യാത്രയ്ക്ക് ശേഷവും റെയിലുകള്‍, കൈപിടികള്‍, കൈവരികള്‍ സീറ്റുകള്‍് എന്നിവ ബ്ലീച് ലായനി ഉപയോഗിച്ച് തുടയ്ക്കുക. 
ഉപയോഗ ശേഷം മാസ്‌ക് ശരിയായ രീതിയില്‍ നിര്‍മാര്‍ജ്ജനം ചെയ്യുക, പുനരുപയോഗിക്കരുത്.  ബ്ലീച്ച ലായനിയില്‍ മുക്കി വച്ച് അര മണിക്കൂറിനു ശേഷം ആഴത്തില്‍് കുഴിച്ചിടുകയോ കത്തിച്ചു കളയുകയോ ചെയ്യണം. പുനരുപയോഗിക്കുന്ന മാസ്‌ക്  ആണെങ്കില്‍് ബ്ലീച് ലായനിയില്‍് അര മണികൂര്‍ മുക്കി വച്ച് കഴുകി ഉണക്കി ഉപയോഗിക്കാം. 
പണം കൈകാര്യം ചെയ്യുന്ന കണ്ടക്ടര്‍ കയ്യുറകള്‍ ധരിക്കുന്നത് നല്ലതാകും, കയ്യുറകള്‍ പുനരുപയോഗം ചെയ്യാന്‍ പാടുള്ളതല്ല
 
വാഹനങ്ങള്‍ വൃത്തിയാക്കാ9 സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനി തയ്യാറാക്കുന്ന വിധം  (1% ബ്ലീച്ച്‌ലായനി)
6 ടീ സ്പൂണ്‍ ബ്ലീച്ചിംഗ് പൊടി (30ഴാ)1 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക
ബ്ലീച്ച് ലായനി  വ്യക്തമായി തെളിഞ്ഞു വരുന്നതിലെക്കായി കുറച്ച്‌സമയത്തേക്ക്‌സൂക്ഷിക്കുക.
ബ്ലീച്ചിംഗ് ലായനി അടച്ചുതന്നെ സൂക്ഷിക്കേണ്ടതാണ്.
ഇത്തരത്തില്‍ സൂക്ഷിക്കുന്ന തെളിഞ്ഞ ലായനി 6 മുതല്‍ 8 മണിക്കൂര്‍വരെ ഉപയോഗിക്കാവുന്നതാണ്.
 
Content Highlight:  How to disinfect after using vehicles?